Connect with us

അതിൽ എനിക്ക് വലിയ വേദന തോന്നി ; തമന്നയ്ക്ക് നഷ്ട്ടമായ ദിലീപിന്റെ സിനിമ!

Malayalam

അതിൽ എനിക്ക് വലിയ വേദന തോന്നി ; തമന്നയ്ക്ക് നഷ്ട്ടമായ ദിലീപിന്റെ സിനിമ!

അതിൽ എനിക്ക് വലിയ വേദന തോന്നി ; തമന്നയ്ക്ക് നഷ്ട്ടമായ ദിലീപിന്റെ സിനിമ!

മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിൽ പോലും തെന്നിന്ത്യയിലെ നിരവധി താരങ്ങൾക്ക് കേരളത്തിൽ ആരാധകരെയാണ് . തെന്നിന്ത്യൻ താരങ്ങളെ സെർച്ച് ചെയ്യുന്ന മലയാളികളുടെ എണ്ണം മാത്രം മതി ഇത് വ്യക്തമാകാൻ . അഭിനയ മികവും കഥാ പാത്രത്തിന്റെ പ്രകടനവും കൊണ്ടാണ് ഇത്രയധികം ആരാധകരെ നടിമാർക്ക് ലഭിക്കുന്നത്. അവരെ മലയാള സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നവരും ചുരുക്കമല്ല .

അത്തരത്തിൽ തെന്നിന്ത്യയിൽ ശ്രദ്ധേയമായ ഒരുപിടി ചിത്രങ്ങളിലൂടെ സാന്നിദ്ധ്യം അറിയിച്ച നടിയാണ് തമന്ന ഭാട്ടിയ. ബാഹുബലി പോലെയള്ള ചിത്രങ്ങളിൽ തമന്ന അനശ്വരമാക്കിയ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പല പല വേഷങ്ങളിലൂടെ സിനിമാ ലോകത്ത് തമന്ന തിളങ്ങി നില്ക്കാൻ തുടങ്ങിയിട്ട് 15 വർഷത്തോളമാകുന്നു.

ചരിത്രപരമായ കഥാപാത്രങ്ങളെ കൂടുതൽ മികവോടെ അവതരിപ്പിക്കാനുള്ള കഴിവ് ചുരുക്കം ചില നായികമാർക്ക് മാത്രമേ കിട്ടാറുള്ളു. അത്തരത്തിൽ അനുഷ്ക ഷെട്ടിയ്ക്കൊപ്പം തമന്നയ്ക്കും ഇടമുണ്ട്. അതുകൊണ്ടുതന്നെ ശക്തമായ പല കഥാപാത്രങ്ങളും തമന്നയ്ക്ക് മാത്രം അവകാശപ്പെടുന്നതാകാറുണ്ട്.

ഇപ്പോൾ ഒരു ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് താരം തന്റെ മലയാളസിനിമ പ്രവേശനത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് . മലയാള സിനിമയുടെ ഭാഗമായിട്ടില്ലെങ്കിലും മലയാളത്തിൽ തമന്നയ്ക്ക് നിരവധി ആരാധകരുണ്ട്. അതേസമയം മലയാളത്തിൽനിന്നും ഒട്ടനേകം അവസരങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ, പലതും അവസാനഘട്ടത്തിൽ തെന്നി മാറുകയായിരുന്നു എന്നുമാണ് തമന്ന പറയുന്നത്.

ദിലീപിനൊപ്പം കമ്മാരസംഭവം എന്ന ചിത്രത്തിൽ നമിത പ്രമോദ് ചെയ്യേണ്ട കഥാപാത്രം യഥാർത്ഥത്തിൽ തമന്നയ്ക്ക് ആയിരുന്നു വരേണ്ടത് എന്നാൽ താരത്തിന് ഡേറ്റ് പ്രശ്നം ആയതോടെയാണ് ചിത്രം നമിതയ്ക്ക് വഴിമാറിയതായിരുന്നു . നമിത ചെയ്ത നൃത്ത രംഗങ്ങൾ തമന്നയിലൂടെ കാണാനുള്ള അവസരമാണ് മലയാളി ആരാധകർക്ക് നഷ്ടമായത്.

അതേസമയം. നല്ല കഥാപാത്രവും നല്ല കഥയും വന്നാൽ താൻ മലയാളത്തിൽ എത്രയും പെട്ടെന്ന് തന്നെ അഭിനയിക്കും. ഇപ്പോൾ തന്റെ രംഗപ്രവേശനം വൈകുന്നത് കോവിഡ മഹാമാരി കാരണമാണെന്നും താരം പറഞ്ഞു. ദേശീയ തലത്തിൽ പോലും അംഗീകരിക്കപ്പെട്ട ഭാഷയാണ് മലയാളം. നല്ല സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടി കഴിഞ്ഞാൽ അത് ഉപയോഗിക്കണമെന്ന് തനിക്കറിയാമെന്ന് തമന്ന പറഞ്ഞു.

തെലുങ്ക്, കന്നഡ, ഹിന്ദി , തമിഴ്, തുടങ്ങിയ ഭാഷകളിൽ കഴിവ് തെളിയിച്ച് ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ആദ്യ സിനിമയിൽ സഹനടിയായിട്ടായിരുന്നു എത്തിയത്. എന്നാൽ, ഇപ്പോൾ തെന്നിന്ത്യയുടെ മാദക റാണി എന്ന പേരിലാണ് അറിയപ്പെടുന്നത്. സീരിയസ് കഥാപാത്രങ്ങൾ ആയാലും വില്ലത്തി കഥാപാത്രങ്ങൾ ആയാലും നിഷ്കളങ്കമായ ശാലീന സുന്ദരി ആയാലും എന്തു തന്നെയായാലും അതിന് മികച്ച നടി എന്ന പദവിക്ക് അർഹയാണ്.

ഒരു നടി എന്ന നിലയിൽ ഏതു തരത്തിലുള്ള കഥാ പാത്രങ്ങളെയും തനിക്ക് യോജിക്കുമെന്ന് ഈ കാലയളവിൽ തന്നെ തമന്ന തെളിയിച്ചു കഴിഞ്ഞതാണ്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും നായികയായി താരം അഭിനയിച്ചു കഴിഞ്ഞു. മറ്റുള്ള ഭാഷക്കാർ എന്നും വലിയ മതിപ്പോടെ കാണുന്ന മലയാളം ഇൻഡസ്ട്രിയിലേക്കുള്ള തമന്നയുടെ അരങ്ങേറ്റത്തിനായി മലയാളികൾ കാത്തിരിക്കുകയാണ് .

about thamannaah

More in Malayalam

Trending

Recent

To Top