
TV Shows
ഞാൻ പോയാലും അവൻ ജയിക്കരുത്, സൂര്യയുടെ വാവിട്ട വാക്ക് കടന്നൽക്കൂട് പോലെ ഇളകി ഫാൻസുകാർ! ചർച്ച കനക്കുന്നു
ഞാൻ പോയാലും അവൻ ജയിക്കരുത്, സൂര്യയുടെ വാവിട്ട വാക്ക് കടന്നൽക്കൂട് പോലെ ഇളകി ഫാൻസുകാർ! ചർച്ച കനക്കുന്നു
Published on

ബിഗ് ബോസ് സീസൺ3 ലെ മികച്ച മത്സരാർഥിയാണ് സൂര്യ. പുറത്ത് പോകണമെന്ന് പറയുമ്പോഴും ടാസ്ക്കിൽ മികച്ച പ്രകടനമാണ് സൂര്യ കാഴ്ച വയ്ക്കുന്നത്. എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് സൂര്യയ്ക്കുള്ളത്.
തുടക്കത്തിൽ ഹൗസിലെ അടുത്ത സുഹൃത്തുക്കളായിരുന്നു സൂര്യയും സായ് വിഷ്ണുവും. ഇപ്പോഴിത ഇവരുടെ സൗഹൃദത്തിൽ വിള്ളൽ വീണിരിക്കുകയാണ്. അധികം ശബ്ദം ഉയർത്താത്ത സൂര്യ മോഹൻലാലിന് മുന്നിൽ സായ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയും കിടിലൻ ഫിറോസും തമ്മിൽ നടന്ന ചർച്ചയാണ്. അർഹതപ്പെട്ടവർ ജയിക്കണം സായിയെ പോലെയുള്ളവർ ജയിക്കരുത് എന്നാണ് സൂര്യ ഫിറോസിനോട് പറയുന്നത്. എവിക്ഷന് മുന്നേയായിരുന്നു ഇവർ തമ്മിലുള്ള സംഭാഷണം നടക്കുന്നത്. സൂര്യ പോകില്ലെന്നും കിടിലൻ ഫിറോസ് പറയുന്നുണ്ട്.
മണിക്കുട്ടൻ സായിയെ പിന്തുണക്കുന്നില്ല എന്നാണ് സൂര്യ പറയുന്നത്. ഇത് തന്നോട് മണിക്കുട്ടൻ പറഞ്ഞിട്ടുണ്ട്. പറയുന്നത് കേൾക്കും എന്നത് മാത്രമേയുള്ളൂ. ഇന്ന് ഞാൻ പോകുകയാണെങ്കിൽ സന്തോഷത്തോടെ പോകും. എന്നാൽ താൻ പറയുന്നത് അർഹതയുള്ളവർ ഇവിടെ ജയിക്കണമെന്നാണ്. അല്ലാതെ ഈ സായിയെ പോലെയുള്ളവർ ജയിക്കരുത് എന്നാണ് സൂര്യ പറയുന്നു.
പെതുജനങ്ങൾ അങ്ങനെയെ തീരുമാനിക്കുകയുളളൂ എന്നായിരുന്നു ഫിറോസിന്റെ മറുപടി. നമ്മൾ ഇവിടെ തുടരുന്നെങ്കിൽ പൊതുജനം തന്നെയാണ് നിർത്തിയിരിക്കുന്നതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
സൂര്യയുടേയും ഫിറോസിന്റേയും ചർച്ച വൈറലായിട്ടുണ്ട്. സൂര്യയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. സായ് ടോപ്പ് ഫൈവിൽ ഉണ്ടാകുമെന്നാണ് പ്രേക്ഷകർ അധികം പേരും പറയുന്നത്. ഇതിനുള്ള മറുപടി സൂര്യയ്ക്ക് വൈകാതെ കിട്ടുമെന്നും സൂര്യ സിംപതിയുടെ പുറത്താണ് ഹൗസിൽ നിൽക്കുന്നതെന്നുമാണ് ആരാധകർ പറയുന്നത്. ഇനി സായിയെ ടോപ്പ് ഫൈവിൽ എത്തിച്ചിട്ടെ കാര്യമുള്ളുവെന്നും ആരാധകർ പറയുന്നു. ഫിറോസിനെതിരേയും വിമർശനം ഉയരുന്നുണ്ട്
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...