Connect with us

മണിക്കുട്ടൻ ബിഗ് ബോസിൽ നിന്നും പോയത് സൂര്യ കാരണമല്ല, സൂര്യയെ പഴിക്കുന്നവരെ തേച്ചൊട്ടിച്ച് ആ സത്യം പുറത്ത്

TV Shows

മണിക്കുട്ടൻ ബിഗ് ബോസിൽ നിന്നും പോയത് സൂര്യ കാരണമല്ല, സൂര്യയെ പഴിക്കുന്നവരെ തേച്ചൊട്ടിച്ച് ആ സത്യം പുറത്ത്

മണിക്കുട്ടൻ ബിഗ് ബോസിൽ നിന്നും പോയത് സൂര്യ കാരണമല്ല, സൂര്യയെ പഴിക്കുന്നവരെ തേച്ചൊട്ടിച്ച് ആ സത്യം പുറത്ത്

ബിഗ് ബോസ് സീസൺ 3 ലെ ശക്തനായ ഒരു മത്സരാർഥിയാണ് മണിക്കുട്ടൻ. സീസൺ 3യുടെ ടൈറ്റിൽ വിന്നർ സ്ഥാനത്തേയ്ക്ക് മണിക്കുട്ടന്റെ പേരാണ് കൂടുതൽ ഉയർന്നു കേൾക്കുന്നത്. ടാസ്ക്കിന്റെ കാര്യത്തിൽ മാത്രമല്ല, ഹൗസിലുള്ള എല്ലാവരോടും വളരെ അടുത്ത ബന്ധമാണ് മണിക്കുട്ടൻ വെച്ചു പുലർത്തുന്നത്.

ബിഗ് ബോസ് ഷോയിൽ നിന്ന് മണിക്കുട്ടൻ മാറി നിന്നത് ഹൗസിനകത്തും പുറത്തും വലിയ ചർച്ചാ വിഷയമായിരുന്നു. മണിക്കുട്ടന്റെ മാറി നിൽപ്പ് പ്രേക്ഷകരേയും മറ്റ് ഹൗസ് അംഗങ്ങളേയും ഞെട്ടിപ്പിച്ചിരുന്നു. സൂര്യ വിഷയമാണ് മണിക്കുട്ടനെ കൊണ്ട് ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചതെന്നുളള ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നുമായിരുന്നില്ല നടനെ കൊണ്ട് അങ്ങനെയൊരു തീരുമാനം എടുപ്പിച്ചതിന് പിന്നിൽ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകന്റെ കുറിപ്പാണ്. മണിക്കുട്ടൻ ഷോ വിടാനുള്ള കാരണം സൂര്യയെ പേടിച്ചല്ലെന്നും സൂര്യയോട് ഇഷ്ടമല്ലെന്ന് തുറന്ന് പറയാത്തതിന്റെ കാരണം മറ്റൊന്നാണെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

മണിക്കുട്ടൻ സൂര്യയെ പേടിച്ചു കൊണ്ട് ബിഗ്ബോസ് വിട്ടതാണ് എന്ന് പറയുന്നവരോട്. അങ്ങനെയാണെങ്കിൽ മണിക്കുട്ടൻ എന്നെ ഇറങ്ങി പോകേണ്ടതായിരുന്നു. താൻ ഗുരുതുല്യനായ സ്നേഹിക്കുന്ന ഒരാൾ തനിക്കുവേണ്ടി മറ്റൊരാളോട് ക്ഷമ ചോദിക്കുമ്പോൾ ആരാണെങ്കിലും വിഷമിച്ചു പോകും. സന്ധ്യ അഭിമുഖത്തിൽ പറഞ്ഞ പോലെ ആ ഒരു സംഭവത്തിനുശേഷം മണിക്കുട്ടൻ കൃത്യമായി ഉറങ്ങിയിട്ടില്ല. ഒരുപക്ഷേ അവിടെയുള്ള മറ്റുള്ള ആരാണെങ്കിലും ഇതുതന്നെയാണ് സംഭവിക്കുക ലാലേട്ടൻ നമുക്ക് വേണ്ടി ക്ഷമ ചോദിക്കുക എന്ന കാര്യം ഓർക്കാൻ പോലും വയ്യ!.. സൂര്യയെ പോലെ ആദ്യം പോകണം പിന്നെ പോകണ്ട എന്നല്ല മണിക്കുട്ടൻ പറഞ്ഞത് സ്വന്തം സ്വപ്നത്തെ ക്കാളും പണത്തേക്കാൾ വലുതാണ് താൻ പുറത്ത് പോകേണ്ടത് എന്ന് ബിഗ് ബോസിനോട് കൃത്യമായി പറഞ്ഞിട്ടുണ്ട് പുറത്തു പോയിട്ടുണ്ട്.കൺഫെക്ഷൻ റൂമിൽ പോയി പൊട്ടിക്കരഞ്ഞു നിലവിളിച്ച് ആരാണെന്ന് എല്ലാവർക്കുമറിയാം

സൂര്യയോട് ഇഷ്ടമല്ല എന്ന് പറയാൻ മണിക്കുട്ടന് പേടിയാണ് അത്രേ? . ആര് എന്ത് ചോദിച്ചാലും സദാസമയം കരഞ്ഞുകൊണ്ടിരിക്കുന്ന സൂരയുടെ മുഖത്തുനോക്കി ഇഷ്ടമല്ല എന്ന് പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് മണിക്കുട്ടൻ നന്നായിട്ടറിയാം. അതുകൊണ്ടാണ് മണിക്കുട്ടൻ ഘട്ടംഘട്ടമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തത്. തൊപ്പി നേരെയാക്കാൻ പറഞ്ഞതിനും. ഡിംപൽ ഡ്രസ്സിന് കുറിച്ച് ചോദിച്ചപ്പോൾ നടന്നതും എന്തിന് ലാലേട്ടൻ പോകണമോ എന്ന് ചോദിച്ചതിന് വരെ പൊട്ടിക്കരഞ്ഞു നിലവിളിച്ച ആളോട് ഒറ്റടിക്ക് മുഖത്തുനോക്കി ഇഷ്ടമല്ല എന്ന് പറഞ്ഞാൽ എന്താണ് സംഭവിക്കുക എന്നുള്ളത് കൃത്യമായിട്ട് മണികുട്ടന് അറിയാം.

ചിലപ്പോൾ ഓവിയ അനുകരിച്ച് സിമ്മിങ് പൂളിൽ വരെ ചാടാൻ മടിയില്ലാത്ത ആളാണ് സൂര്യ. മണിക്കുട്ടൻ എല്ലാ സമയവും കരച്ചിൽ ആണത്രേ? മണിക്കുട്ടൻ രണ്ട് തവണ കരഞ്ഞിട്ടുണ്ട് എല്ലാം സുഹൃത്തിനുവേണ്ടി സൗഹൃദത്തിന് വില കൊടുക്കുന്ന വരും ഉണ്ട് കൊടുക്കാത്തവർ ഉണ്ട് മണിക്കുട്ടനെ സംബന്ധിച്ചെടുത്തോളം സൗഹൃദം എന്ന് പറഞ്ഞാൽ വളരെ വലുതാണ്- കുറിപ്പിൽ പറയുന്നു

അതേസമയം ബിഗ് ബോസ്സ് മൂന്നാം സീസണ്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആരായിരിക്കും വിജയി എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ . ഷോ അതിന്റെ 85 ദിനങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇനി 100 ദിവസത്തിലേയ്ക്ക് എത്താൻ ഇനി വളരെ കുറച്ച് ദിനങ്ങൾ മാത്രമാണുള്ളത്. നിലവിൽ 9 പേരാണ് ഹൗസിലുളളത്.

More in TV Shows

Trending

Recent

To Top