Bigg Boss
റിയാസ് അപ്പി രാജേന്ദ്രന്‍ എന്ന് സിബിൻ; സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ച് ചുട്ടമറുപടിയുമായി റിയാസ്!!
റിയാസ് അപ്പി രാജേന്ദ്രന്‍ എന്ന് സിബിൻ; സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ച് ചുട്ടമറുപടിയുമായി റിയാസ്!!
By
ഏറെ സംഭവ ബഹുലമായിരുന്ന സീസണായിരുന്നു ബിഗ് ബോസ് സീസൺ 4. ‘ന്യൂ നോർമൽ’ എന്ന തീമിൽ പതിനേഴ് മത്സരാർത്ഥികളുമായാണ് നാലാം സീസൺ ആരംഭിച്ചത്. അതിൽ ഏറ്റവും ശ്രദ്ധനേടിയ മത്സരാർത്ഥിയായിരുന്നു റിയാസ് സലിം. എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ റിയാസ് ബിഗ് ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് എത്തിയത്.
ബിഗ് ബോസ് മലയാളം കണ്ടതിൽ വച്ച് ഏറ്റവും കരുത്തനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ്. റിയാസിന്റെ ഫെമിനിസ്റ്റ് , പുരോഗമന നിലപാടുകളായിരുന്നു വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടത് എന്നാൽ ഇതേ നിലപാടുകളുടെ പേരിൽ കടുത്ത സൈബർ ആക്രമണവും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
റിയാസിന്റെ മേക്കപ്പും വസ്ത്രധാരണത്തിന്റെ രീതിയുമൊക്കെ നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാകാറുണ്ട്. എന്നാൽ വിമർശകർക്ക് അതേ നാണയത്തിൽ റിയാസ് മറുപടി നൽകാറുമുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം റിയാസ് ഒരു മേക്കപ്പ് പ്രൊഡക്ട് പ്രൊമോഷന്‍ വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് താഴെ അപ്പി രാജേന്ദ്രന്‍ എന്ന കമന്റുമായി ബിഗ് ബോസ് മലയാളം സീസണ്‍ 6 താരമായിരുന്ന സിബിന്‍ എത്തിയിരുന്നു.
ഇപ്പോഴിതാ ഈ കമന്റിന് ശക്തമായ രീതിയിലാണ് റിയാസ് മറുപടി നല്‍കിയത്. കമ്മന്റിട്ട ശേഷം സിബിന്‍ തന്നെ തന്റെ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ സിബിന്റെ കമന്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു റിയാസിന്റെ മറുപടി.
ഈ നാടകം നിങ്ങളുടെ സീസണിലെ ഹോമോഫോബിക് മാലിന്യങ്ങളോട് കാണിച്ചാല്‍ മതി. എനിക്ക് ഇതിനുള്ള ഊര്‍ജ്ജമില്ലെന്നായിരുന്നു റിയാസ് പറഞ്ഞത്. “ചിലര്‍ സ്‌പോട്ട്‌ലൈറ്റില്‍ നില്‍ക്കാന്‍ വേണ്ടി മറ്റുള്ളവരുടെ പോസ്റ്റില്‍ വരെ വലിഞ്ഞു കേറുമെന്നാണ് തോന്നുന്നത്. റിയാലിറ്റി ഷോയില്‍ നിന്നും ‘തെറ്റിദ്ധരിക്കപ്പെട്ടതിനാലും’ ‘മാനസികമായി തളര്‍ന്നതിനാലും’ സ്ത്രീകളോട് അനാദരവ്’ എന്നും പറഞ്ഞ് ചവട്ടിപ്പുറത്താക്കപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് തോന്നുന്നു.
മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാണ്. അനുകമ്പ ആവശ്യപ്പെടുന്നതുമാണ്” എന്നാണ് റിയാസ് കുറിച്ചത്. ശ്രദ്ധ നേടാന്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ മറ്റുള്ളവരുടെ നേരെ തീര്‍ക്കുന്നതോ? അത് സഹായത്തിനായുള്ള വിളിയല്ല. അത് ദുരന്തമാണ്. നിങ്ങളുടെ ദുരിതം പ്രചരിപ്പിക്കും മുമ്പ് അവനവനില്‍ വര്‍ക്ക് ചെയ്യുക.
എല്ലാവരും നോക്കുന്നൊരു വൈബ് അല്ലിത്. ഈ നാടകം നിങ്ങളുടെ സീസണിലെ ഹോമോഫോബിക് മാലിന്യങ്ങളോട് കാണിച്ചാല്‍ മതി. എനിക്ക് ഇതിനുള്ള ഊര്‍ജ്ജമില്ല. നിങ്ങള്‍ക്ക് ഇതുപോലെയുള്ള അപ്പി കേസുകളിലൂടെ കടന്നു പോകേണ്ടി വന്നതില്‍ എന്റെ ഫോളോവേഴ്‌സിനോട് മാപ്പ് ചോദിക്കുന്നുവെന്നും റിയാസ് പറഞ്ഞു.