
Malayalam
എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല, സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല; എന്റെ രണ്ട് ദൈവങ്ങള്‍ സൂര്യനും ചന്ദ്രനും
എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല, സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല; എന്റെ രണ്ട് ദൈവങ്ങള്‍ സൂര്യനും ചന്ദ്രനും

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ബൈജു സന്തോഷ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറാന്‍ താരത്തിനായി. സിനിമയില്‍ സജീവമായി നിന്നിരുന്ന സമയം ഒരു ഇടവേള എടുത്തു. എങ്കിലും രണ്ടാം വരവിലും ബൈജുവിനെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോള്‍ അവസാനമായി ക്ഷേത്രത്തില്‍ പോയ അനുഭവവും തന്റെ ദൈവ വിശ്വാസം എന്താണെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ബൈജു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആണ് താരം ഇതേ കുറിച്ച് പറഞ്ഞത്.
‘എനിക്ക് അന്ധവിശ്വാസങ്ങള്‍ ഇല്ല. വിശ്വാസങ്ങളുണ്ട്. സ്ഥിരമായി അമ്പലത്തില്‍ പോകാറില്ല. അവസാനമായി ക്ഷേത്രത്തില്‍ പോയത് ദാസേട്ടനൊപ്പമാണ്. അതൊരു അപ്രതീക്ഷ സന്ദര്‍ശനമായിരുന്നു.
‘അരവിന്ദന്റെ അതിഥികള്‍’ എന്ന സിനിമയ്ക്കുവേണ്ടി മൂകാംബികയില്‍ പോകുമ്പോഴാണ് അവിടെവച്ച് ദാസേട്ടനെ കണ്ടത്. അന്ന് ദാസേട്ടന്റെ ജന്മദിനമായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ചോദിച്ചു, ‘നീ അമ്പലത്തില്‍ വരുന്നില്ലേയെന്ന്’ എന്തായാലും ദാസേട്ടനൊപ്പം അല്ലേ പോകാമെന്നു ഞാനും കരുതി. അങ്ങനെ കൂടെ പോയി.
എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഒരു സ്വഭാവമില്ല. ആരോടും തെറ്റ് ചെയ്യുന്നില്ല, മോശമായി പെരുമാറുന്നില്ല, അങ്ങനെയുള്ള ഞാന്‍ എന്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന ചിന്തയാണ്. എന്ന് കരുതി പ്രാര്‍ത്ഥിക്കുന്നവര്‍ എല്ലാം തെറ്റ് ചെയ്യുന്നവര്‍ ആണെന്നല്ല. എന്റെ അഭിപ്രായമാണിത്. ഞാന്‍ വിശ്വസിക്കുന്ന രണ്ട് ദൈവങ്ങള്‍ സൂര്യനും, ചന്ദ്രനും ആണ്. അതാണ് എന്റെ വിശ്വാസം’ എന്നും താരം പറഞ്ഞു.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...