Connect with us

ഡിമ്പല്‍ ഭാലിനെ തൊട്ടാല്‍ പുറത്താവുമോ? കിടിലം നടത്തിയ കളികൾ പരീക്ഷിക്കാനോ ? 77ാം എപ്പിസോഡില്‍ സംഭവിക്കാൻ പോകുന്നത് !

Malayalam

ഡിമ്പല്‍ ഭാലിനെ തൊട്ടാല്‍ പുറത്താവുമോ? കിടിലം നടത്തിയ കളികൾ പരീക്ഷിക്കാനോ ? 77ാം എപ്പിസോഡില്‍ സംഭവിക്കാൻ പോകുന്നത് !

ഡിമ്പല്‍ ഭാലിനെ തൊട്ടാല്‍ പുറത്താവുമോ? കിടിലം നടത്തിയ കളികൾ പരീക്ഷിക്കാനോ ? 77ാം എപ്പിസോഡില്‍ സംഭവിക്കാൻ പോകുന്നത് !

ബിഗ് ബോസ് സീസൺ ത്രീ മറ്റ് രണ്ടു സീസണിൽ നിന്നും നല്ല വ്യത്യസ്തമായിട്ടാണ് മുന്നോട്ട് പോകുന്നത്. ഈ സീസണിൽ എല്ലാവരും തന്നെ ശക്തരായ മല്‍സരാര്‍ത്ഥികളാണ്. അതിൽ തന്നെ വാചകങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ കിടിലം ഫിറോസും കൂട്ടത്തിൽ മുൻപിൽ തന്നെയുണ്ട്.

കിടിലം ഫിറോസ് ആദ്യമൊക്കെ സഹ മത്സരാർത്ഥിയും പ്രേക്ഷകരുടെ ഇഷ്ട്ടമത്സരത്തികയുമായ ഡിമ്പല്‍ ഭാലിനൊപ്പമായിരുന്നു.. എന്നാൽ കളിയുടെ ചൂടേറിയതോടെ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കിടിലമാണ് ഓരോ ആരോപണങ്ങള്‍ എടുത്തിട്ട് ഡിമ്പലിനെതിരെ എത്താറുളളത്. ഡിമ്പലും കിടിലത്തിനെതിരെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച നാട്ടുകൂട്ടം വീക്ക്‌ലി ടാസ്‌ക്കിനിടെയിലും ഇരുവരും തമ്മില്‍ പ്രശ്‌നമുണ്ടായി. അതേസമയം ഡിംപലിനെതിരെ സ്വയം ഇരുന്ന് സംസാരിക്കുന്ന കിടിലത്തെയും ഇന്ന് ബിഗ് ബോസില്‍ കാണിച്ചിരുന്നു.

ആരും ഒപ്പമില്ലാത്ത സമയത്ത് ക്യാമറ നോക്കി ബിഗ് ബോസിനോട് സംസാരിക്കുകയായിരുന്നു കിടിലം. ബിഗ് ബോസില്‍ ഡിമ്പലിന് എതിരെ സംസാരിക്കുന്നവര്‍ പുറത്താവുമോ എന്നാണ് തനിക്ക് അറിയാനുളളതെന്നാണ് കിടിലം ഫിറോസ് പറയുന്നത്. “അങ്ങനെ ആവട്ടെ, അവര്‍ ഇരുന്ന് പ്ലാന്‍ ചെയ്യുകയാണ്. എങ്കില്‍ 77ാം ദിവസം അവരുടെ ഭാഗത്താണ് ശരി, ഞാന്‍ ചെയ്തത് തെറ്റാണ് എങ്കില്‍ ജനം ഈ വാതില്‍ തുറന്ന് എന്നെ പുറത്താക്കട്ടെ.

ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചിറങ്ങാന്‍ ഒരു മടിയുമില്ല. പക്ഷേ പറയാനുളളത് പറയും. ഞാന്‍ പറയാതെ ഇരുന്നതിനാണ് എനിക്ക് ഇവിടെ എറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നത്. ഇന്ന് ഡിംപുവിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും ഡിംപലിനെ കുറിച്ച് ഒരുപാട് കുറ്റങ്ങള്‍ മുന്‍പ് എന്നോട് പറഞ്ഞിട്ടുണ്ട്. മണിക്കുട്ടന്‍ പോലും ഡിംപലിന് ജനപ്രീതി കൂടുന്നു എന്ന ധാരണയില്‍ അയ്യോ എന്റെ ഫ്‌ളാറ്റ് പോയെ എന്ന് പറഞ്ഞ് ഇവിടെ കിടന്ന് കരഞ്ഞിട്ടുണ്ട്. അതൊന്നും നിലപാടല്ല.

പിന്നെ ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ എന്ന് അവര്‍ക്ക് അവകാശപ്പെടാനുളള ക്വാളിറ്റി ഉണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. കിടിലം സ്വയം സംസാരിച്ചു. തുടര്‍ന്ന് സന്ധ്യ വന്നപ്പോഴും അവര്‍ വെല്‍ പ്ലെയ്ഡ് ആണെങ്കില്‍ ജയില്‍ നോമിനേഷന്‍ എനിക്ക് നാലെണ്ണം വരുമെന്ന് കിടിലം പറഞ്ഞിരുന്നു. അതാണ് പ്ലാന്‍, അതാണ് ഗെയിം. ഞാന്‍ അതിനകത്ത് കിടക്കുമ്പോ ഞാന്‍ ഇവിടെയെന്തോ തെറ്റ് ചെയ്തിട്ട് ഞാന്‍ അവിടെ കിടക്കുന്നു എന്ന ഫീല്‍ കൊണ്ടുവന്നാല്‍ അടുത്ത തിങ്കളാഴ്ചത്തെ നോമിനേഷനില്‍ എന്നെ നോമിനേറ്റ് ചെയ്യാന്‍ സ്റ്റോറീസ് അത് മതി.

പക്ഷേ അതവരുടെ അതിബുദ്ധിയായി പോവും. കിടിലം പറഞ്ഞു. തുടര്‍ന്ന് ഇത്രയൊക്കെ കടന്ന് അവര് ആലോചിക്കുന്നുണ്ടോ എന്ന് സന്ധ്യ കിടിലത്തോട് ചോദിച്ചു. ഇതിന് മറുപടിയായി വേറാരും ആലോചിച്ചില്ലെങ്കിലും അനൂപ് അത് ആലോചിക്കുമെന്ന് കിടിലം പറഞ്ഞു. കേരളവും അവരും ഒരുപോലെ ആണോ ചിന്തിക്കുന്നതെന്നാണ് അറിയേണ്ടത്. 77ാം ദിവസം എന്നെ ഇവിടുന്ന് ഇറക്കും.


അതെന്താ നിങ്ങള്‍ അതില് തന്നെ പിടിച്ചുനില്‍ക്കുന്നതേന്ന് സന്ധ്യ ചോദിച്ചു. തുടര്‍ന്ന് എനിക്കത് അറിയണമെന്ന് കിടിലം പറഞ്ഞു. അത് ബ്രേക്കറാണ്. അത് പാരാമീറ്റര്‍ ബ്രേക്കറാണ്. ഇവിടെ എല്ലാവരുടെയും സംശയമാണ് ഡിംപുവിനെ പറഞ്ഞാല്‍ പുറത്താവുമോ എന്ന്. അങ്ങനെ പറഞ്ഞാല്‍ ഇവിടെ പുറത്തുപോവുമെന്ന് പലര്‍ക്കും പേടിയുണ്ട്. എന്നോട് എത്ര പേര്‍ പറഞ്ഞെന്ന് അറിയുമോ. ഡിംപലിനെ പറഞ്ഞുവെന്ന പേരിലായിരിക്കുമല്ലോ നോമിനേഷന്‍ വരിക. ഇനി അങ്ങോട്ട് എടുത്തു കളിക്കാന്‍ സാധ്യതയുളള സാധനം ഇതാണ്.

വരാനിരിക്കുന്ന ആഴ്ച കൂടെ പുറത്തും പോസ്റ്റര്‍ ഉണ്ടാക്കി ഒട്ടിക്കാനിരിക്കുന്ന സംഗതി ഇതാണ്. അപ്പോ ഇതില് ജനം വിധിയെഴുതുന്ന ഒരു എപ്പിസോഡാണാല്ലോ എഴുപത്തിയേഴാം എപ്പിസോഡ്. തിങ്കളാഴ്ച ഞാന്‍ നോമിനേഷനില്‍ വന്നാല്‍ 77ാമത്തെ എപ്പിസോഡല്ല, ഈ ആഴ്ചയ്ക്ക് ശേഷം ലാലേട്ടന്‍ വരുമ്പോള്‍ വരുന്ന എവിക്ഷനില്‍ പുറത്തുപോയാല്‍ അവര്‍ പറയുന്നത് കറക്ടാണ്. പുറം ലോകത്ത് ഡിംപല്‍ ഭാലിനെ ആരെങ്കിലും തൊട്ടുകളിച്ചാല്‍ പണി കിട്ടും എന്നത് നടന്നു. പക്ഷേ 77ല്‍ ഞാന്‍ ഇരുന്നാല്‍ ഈ ഗെയിം തിരിയുമെന്നും കിടിലം ഫിറോസ് പറഞ്ഞു.

about bigg boss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top