
News
ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവണ്‍ റാത്തോഡ്കോവിഡ് ബാധിച്ച് മരിച്ചു
ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവണ്‍ റാത്തോഡ്കോവിഡ് ബാധിച്ച് മരിച്ചു

ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവണ്‍ റാത്തോഡ്(66) കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രി 10.15നായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം
മാഹിമിലെ എസ്എൽ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയിൽ കഴിഞ്ഞിരുന്നത്. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാർത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാർഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററിൽ കുറിച്ചു.
നദീം അക്തര്‍ സയ്ഫിയുമായി ചേര്‍ന്നാണ് ശ്രാവണ്‍ റാത്തോഡ് സിനിമകള്‍ക്ക് സംഗീതം നല്‍കിയത്. 1990 കള്‍ മുതല്‍ 2005 വരെ ഈ കൂട്ട്കെട്ട് അനവധി ഹിറ്റുകള്‍ ബോളിവുഡില്‍ നല്കി. ആഷിഖി, സാജന്, ഫൂല് ഓര് ഖാണ്ഡ, ബര്‍സാത്ത്, രാജ ഹിന്ദുസ്ഥാനി, റാസ് എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് നദീം ശ്രാവണ്‍ കൂട്ട് കെട്ട് ഈണങ്ങളൊരുക്കി.
ടീ സീരിസ് ഉടമ ഗുല്‍ഷന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇവര്‍ക്കും മുംബൈ അധോലോകത്തിന്റെ ഭീഷണിയുണ്ടായിരുന്നു. 2005ലെ ബേഫവയായിരുന്നു ഈ കൂട്ട്കെട്ടിന്റെ അവസാന ചിത്രം. ശ്രവണിന്റെ മക്കള്‍ സഞ്ജയ് ദര്ശന് എന്നിവരും സംഗീത സംവിധായകരാണ്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...