News
വിവേകിന്റെ അപ്രതീക്ഷിത വിയോഗം; ഇന്ത്യന്‍ 2 വിലെ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുമെന്ന് വിവരം
വിവേകിന്റെ അപ്രതീക്ഷിത വിയോഗം; ഇന്ത്യന്‍ 2 വിലെ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ വീണ്ടും ചിത്രീകരിക്കുമെന്ന് വിവരം
അപ്രതീക്ഷിതമായാണ് നടന്‍ വിവേകിന്റെ വിയോഗം സിനിമ മേഖലയില്‍ എത്തിയത്. ഇന്ത്യന്‍ 2 വില്‍ വിവേകിന് ഇനിയും രംഗങ്ങള്‍ ബാക്കിയുള്ള സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഭാഗങ്ങള്‍ വീണ്ടും ചിത്രീകരിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ഷങ്കര്‍.
ഉടന്‍ തന്നെ മറ്റൊരു നടനെ കണ്ടെത്തി രംഗങ്ങള്‍ ചിത്രീകരിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. വിവേകിന്റെ 30 വര്‍ഷത്തെ സിനിമ ജീവിതത്തിനിടയില്‍ ആദ്യമായാണ് കമല്‍ഹാസനൊപ്പം അഭിനയിക്കുന്നത്.
1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ സീക്വലാണ് ‘ഇന്ത്യന്‍2’. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്കാ പ്രൊഡക്ഷന്‍സാണ്.
കമല്‍ ഹാസനൊപ്പം നെടുമുടി വേണുവും ചിത്രത്തിലുണ്ട്. ‘ഇന്ത്യനി’ല്‍ നെടുമുടി വേണു ചെയ്ത അതേ കഥാപാത്രം തന്നെയാണ് ‘ഇന്ത്യന്‍2’വിലും താരം അവതരിപ്പിക്കുന്നത്.
അതേസമയം ഇന്ത്യന്‍ 2വിന്റെ നിര്‍മ്മാതാക്കള്‍ ഷങ്കറിനെതിരെ പരാതി നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ 2 ചിത്രീകരണം പൂര്‍ത്തിയാക്കാതെ മറ്റ് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തു എന്നാണ് പരാതി.