
News
കോവിഡ് വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേര് അനുപാതമായാണ് പോകുന്നത്; പരിഹാസവുമായി രാംഗോപാല്‍ വര്‍മ്മ
കോവിഡ് വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേര് അനുപാതമായാണ് പോകുന്നത്; പരിഹാസവുമായി രാംഗോപാല്‍ വര്‍മ്മ

കോവിഡിന്റെ രണ്ടാം ഘട്ടം അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പരിഹാസവുമായി സംവിധായകന് രാം ഗോപാല്‍ വര്‍മ്മ.
കൊറോണ വൈറസിന്റെ ശക്തി നരേന്ദ്ര മോദിയുടെ താടിയുടെ വളര്‍ച്ചയ്ക്ക് നേര് അനുപാതം എന്നാണ് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
2020 ഏപ്രില്‍ മുതല്‍ 2021 ഏപ്രില്‍ വരെയുള്ള കോവിഡ് വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേര് അനുപാതമായാണ് പോകുന്നത് എന്ന് രാംഗോപാല്‍ വര്‍മ്മ കുറിച്ചു.
രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഏപ്രില്‍ 20 വരെയുള്ള കണക്കനുസരിച്ച് 27,10,53,392 പൗരന്മാരില് ഇത് വരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. നിലവില്‍ 13,01,19,310 പേരാണ് പ്രതിരോധ മരുന്ന് സ്വീകരിച്ചത്.
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ഇപ്പോഴിതാ അനിരുദ്ധ് വിവാഹിതനാകുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഹൈദരാബാദ് സൺറൈസേഴ്സ് ടീം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ലോകേഷ്-കാർത്തി കൂട്ടുക്കെട്ടിൽ പുറത്തെത്താനിരിക്കുന്ന കൈതി 2 ല്‍ അനുഷ്ക ഷെട്ടി എത്തുന്നുവെന്ന് വിവരം. എന്നാൽ ഇതിന് ഇതുവരെ ഔദ്യോഗിക സ്ഥിരീകണം ഇല്ല....
ഹർഷ്വർധൻ റാണെയും സോനം ബജ്വയും അഭിനയിക്കുന്ന ‘ഏക് ദീവാനേ കി ദീവാനീയത്’ എന്ന ചിത്രത്തിന്റെ പാക്കപ്പ് പാർട്ടിയ്ക്കിടെ ഹീലിയം ബലൂണുകൾക്ക് തീപിടിച്ചു....
രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നടൻ സൽമാൻ ഖാനും ഇന്ത്യൻ സൂപ്പർക്രോസ് റേസിങ് ലീഗും മുംബൈയിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കിയതായി...