Connect with us

അഞ്ചുതവണ ഈ സിനിമ കാണാന്‍ ശ്രമിച്ചിട്ടും അര മണിക്കൂറിനപ്പുറം കാണാന്‍ സാധിച്ചിട്ടില്ല, സിനിമ കാണുന്നതിനിടയില്‍ താന്‍ മയങ്ങി പോയി; ബോളിവുഡിലെ ഒറ്റ സംവിധായകര്‍ക്കും കെ.ജി.എഫ് ചാപ്റ്റര്‍ 2 ഇഷ്ടപ്പെട്ടില്ലെന്ന് രാംഗോപാല്‍ വര്‍മ

News

ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാംഗോപാല്‍ വര്‍മ. ഇപ്പോഴിതാ പ്രശാന്ത് നീലിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ചിത്രത്തിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ബോളിവുഡിലെ ഒറ്റ സംവിധായകര്‍ക്കും കെ.ജി.എഫ് ചാപ്റ്റര്‍ 2 ഇഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

അഞ്ചുതവണ ഈ സിനിമ കാണാന്‍ ശ്രമിച്ചിട്ടും അര മണിക്കൂറിനപ്പുറം കാണാന്‍ സാധിച്ചിട്ടില്ലെന്ന് ഒരു പ്രശസ്ത സംവിധായകന്‍ തന്നോട് പറഞ്ഞതായി രാം ഗോപാല്‍ വര്‍മ പറഞ്ഞു. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു സിനിമ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ നിങ്ങള്‍ ആശയക്കുഴപ്പത്തിലാവുകയും എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിനിമ കാണുന്നതിനിടയില്‍ താന്‍ മയങ്ങി പോയെന്നും വായ തുറന്ന് ഇതെന്താണ് കാണിച്ചുവെച്ചതെന്ന മട്ടില്‍ ആശ്ചര്യത്തോടെ നോക്കിനിന്നെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.എഫ് ചാപ്റ്റര്‍ 2, ദ കശ്മീര്‍ ഫയല്‍സ് എന്നീ സിനിമകളാണ് എല്ലാം നശിപ്പിച്ചത്. രണ്ടും രണ്ടറ്റത്ത് നില്‍ക്കുന്ന സിനിമകളാണ്.

നിങ്ങള്‍ക്ക് ഉള്ളടക്കവുമായി ബന്ധപ്പെട്ട് വാദിക്കാം, പക്ഷേ വിജയത്തേക്കുറിച്ച് വാദിക്കാന്‍ കഴിയില്ലെന്ന് ഹോളിവുഡില്‍ ഒരു ചൊല്ലുണ്ട്. അതിനാല്‍, നിങ്ങള്‍ക്കത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിങ്ങള്‍ക്ക് അതിന്റെ വിജയത്തെ അവഗണിക്കാന്‍ കഴിയില്ല. രാം ഗോപാല്‍ വര്‍മ പറഞ്ഞു.

ഇതാദ്യമായല്ല രാം ഗോപാല്‍ വര്‍മ കെ.ജി.എഫിനെ വിമര്‍ശിക്കുന്നത്. കെ.ജി.എഫ് 2 ഒരു വലിയ വൃക്ഷം പോലെയാണെന്ന് താന്‍ കരുതുന്നുവെന്നും അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല എന്നായിരുന്നു അദ്ദേഹം ആദ്യം ട്വീറ്റ് ചെയ്തത്. കെജിഎഫ് 2 ഒരു വലിയ ഇരുണ്ട മേഘം പോലെയാണ്.

അത് മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍ നിഴല്‍ വീഴ്ത്തുന്നു. ഇതിന്റെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നുവെന്നായിരുന്നു മറ്റൊന്ന്. പഴയമട്ടിലുള്ള എല്ലാത്തിനേയും വിഴുങ്ങുന്ന ചുഴിമണല്‍ പോലെയാണ് കെ.ജി.എഫ് 2 എന്നായിരുന്നു അദ്ദേഹം ഒടുവില്‍ ചിത്രത്തിനെതിരെ ചെയ്ത ട്വീറ്റ്.

More in News

Trending