
Malayalam
അനുശ്രീ ഏതറ്റം വരേയും പോകും; ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ !
അനുശ്രീ ഏതറ്റം വരേയും പോകും; ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി ആരാധകർ !
Published on

എത്ര വലിയ തിരക്കിലും അനുശ്രീയുടെ ആദ്യ പരിഗണന കുടുംബമാണ്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന രസകരമായ നിമിഷങ്ങൾ പലപ്പോഴും അനുശ്രീ സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറുണ്ട്. നിരവധി വിമർശനങ്ങൾ നേടിടേണ്ടി വന്നിട്ടുള്ള നടിയാണ് അനുശ്രീ. എന്നാൽ, അതിനൊക്കെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ട് വളരെ മികച്ച രീതിയിൽ തന്നെ എതിർത്തു നിന്നിട്ടുമുണ്ട്.
ഇക്കുറി തന്റെ ചേട്ടൻ അനൂപിന്റെ മകനെ കളിപ്പിക്കുന്ന ഒരു വീഡിയോ ആണ് അനുശ്രീ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ കുട്ടികളെ പോലെയാണ് അനുശ്രീ ഒരുങ്ങിയിരിക്കുന്നത്. കുഞ്ഞിനെ മടിയിലും വച്ചിട്ടുണ്ട്.
‘പേരതത്തമ്മ, ഒരു പേരതത്തമ്മ‘ എന്ന കുട്ടികളുടെ കവിതയാണ് വീഡിയോയിൽ അനുശ്രീ ചൊല്ലുന്നത്. സത്യത്തിൽ ചൊല്ലുന്നത് അനുശ്രീയല്ല, ചുണ്ടനക്കുക മാത്രമാണ് താരം ചെയ്യുന്നത്. പിന്നെ ആവശ്യത്തിന് ഭാവങ്ങൾ വാരി വിതറുന്നുമുണ്ട്.
അനുശ്രീയുടെ വീഡിയോ കണ്ട് നവ്യാ നായർ ഉൾപ്പെടെയുള്ള താരങ്ങൾ പൊട്ടിച്ചിരിക്കുകയാണ്. ആരാധകർ പലരും അനുശ്രീക്ക് കൈയടിക്കുന്നുമുണ്ട്. സഹോദരൻ അനൂപിനും ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷം അനുശ്രീ തന്നെയായിരുന്നു സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.
“ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,” എന്നായിരുന്നു രസകരമായ കുറിപ്പിൽ അനുശ്രീ പറഞ്ഞത്.
സഹോദരന് കുഞ്ഞു പിറക്കാൻ പോവുന്ന വിശേഷം മുൻപും അനുശ്രീ പങ്കുവച്ചിരുന്നു. “വീട്ടിലെ നാത്തൂൻ ഗർഭിണി ആയാലുള്ള ഗുണങ്ങൾ പലതാണ്. പലഹാരങ്ങൾ, പഴങ്ങൾ…. ബാക്കി വഴിയെ പറയാം. അടിപൊളി,” അനുശ്രീ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചു .
ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മൂന്നാർ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.
തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റസ്റ്ററന്റിലെ സ്വിമ്മിങ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുകയാണ് താനെന്നാണ് ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചത്. സ്വയം ഒരു അക്വ വുമണിനെ പോലെ തോന്നുന്നുവെന്നും ഇതാണ് തണുത്തുറഞ്ഞ പള്ളിനീരാട്ടെന്നും അനുശ്രീ പറയുന്നു.
about anusree
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...