Connect with us

ബിഗ് ബോസ്സിലെ രണ്ടാം വരവ്! വൈൽഡ് കാർഡ് എൻട്രി, മജ്‌സിയയുടെ ആ ഉത്തരം ഞെട്ടിച്ച് കളഞ്ഞു….

Malayalam

ബിഗ് ബോസ്സിലെ രണ്ടാം വരവ്! വൈൽഡ് കാർഡ് എൻട്രി, മജ്‌സിയയുടെ ആ ഉത്തരം ഞെട്ടിച്ച് കളഞ്ഞു….

ബിഗ് ബോസ്സിലെ രണ്ടാം വരവ്! വൈൽഡ് കാർഡ് എൻട്രി, മജ്‌സിയയുടെ ആ ഉത്തരം ഞെട്ടിച്ച് കളഞ്ഞു….

ഈ സീസണില്‍ ബിഗ് ബോസില്‍ നിന്ന് ഏറ്റവും വലിയ സൗഹൃദമുണ്ടാക്കിയത് ഡിംപല്‍ ഭാലും മജ്‌സിയ ഭാനുവുമാണ്. ഇരുവരും ഒന്നിച്ചുള്ള പല നിമിഷങ്ങളും ഏറെ ശ്രദ്ധ പിടിച്ചിരുന്നു.

മജ്‌സിയ ഭാനു ഷോയിൽ നിന്ന് പുറത്താകുന്നതിന് മുൻപ് ഡിംപലിന്റേയും മജ്‌സിയ ഭാനുവിന്റേയും സൗഹൃദത്തിലെ മനോഹരമായ നിമിഷങ്ങൾ കാണിച്ചിരുന്നു. കരഞ്ഞു കലങ്ങിയാണ് ഡിംപല്‍ ഭാനുവിനെ യാത്രയാക്കിയത്. കരയാതെ ചിരിച്ചുകൊണ്ടായിരുന്നു കൂട്ടുകാരിയോട് ഭാനു യാത്ര പറഞ്ഞത്. പുറത്ത് വന്നതും താന്‍ ഡിംപലിനെ മിസ് ചെയ്യുമെന്നും അവള്‍ തന്റെ സ്‌പെഷ്യല്‍ ഫ്രണ്ട് ആണെന്നും ഭാനു പറഞ്ഞു.

ഭാനുവിന്റെ പുറത്താകലിന് പിന്നാലെ സോഷ്യല്‍ മീഡിയയും ഇരുവരുടേയും സൗഹൃദത്തെ കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. ബിഗ് ബോസ് പോലൊരു പരിപാടിയില്‍ ഇത്ര ആഴത്തിലുള്ള സൗഹൃദം അതും ഇത്രയും ചെറിയ കാലത്തിനുള്ള പടുത്തുയര്‍ത്താന്‍ സാധിച്ചത് അത്ഭുതമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

പുറത്ത് വന്നതിന് ശേഷം ഡിംപലിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മജ്‌സിയ. ഡിംപലിന്റെ സഹോദരി തിങ്കള്‍ ഭാലിനൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ ലൈവിലെത്തിയതായിരുന്നു മജ്‌സിയ.

ബിഗ് ബോസില്‍ നിന്ന് പുറത്ത് വന്നതിന് ശേഷവും അതിനുള്ളില്‍ ഉള്ളത് പോലെയുള്ള അക്രമണങ്ങളാണ് ഭാഗ്യലക്ഷ്മിയെ പോലെയുള്ളവരില്‍ നിന്നും ലഭിക്കുന്നതെന്നാണ് മജ്‌സിയ പറയുന്നത്. അതുപോലെ സഹോദരിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തിങ്കളും മറുപടി നല്‍കിയിരുന്നു.

ഞാനിപ്പോള്‍ അഭിപ്രായം പറയുന്നത് നിര്‍ത്തി. നമ്മളൊരു അഭിപ്രായം പറയുമ്പോഴെക്കും അത് ഭയങ്കരമായി പേഴ്‌സണല്‍ എടുത്തിട്ട് പുറത്ത് പോലും അക്രമിക്കുന്ന തരത്തിലേക്കാണ് പോവുന്നത്. ഇനി ബിഗ് ബോസിലേക്ക് അവസരം ലഭിച്ചാല്‍ പോവില്ല. എനിക്ക് കിട്ടിയ ചാന്‍സില്‍ ഞാന്‍ ഹാപ്പിയാണ്.

ഇപ്പോള്‍ നോമ്പാണ്. വീട്ടുകാര്‍ക്കൊപ്പം ഇവിടെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മജ്‌സിയ പറയുന്നു. അവിടെ നിന്ന് ഇറങ്ങിയ സമയത്ത് ഒരു അഭിമുഖം ഉണ്ടായിരുന്നു. അതില്‍ ഫൈനിലില്‍ എത്തുന്നത് ആരായിരിക്കുമെന്ന് ചോദിച്ചു. ഞാന്‍ ഡിംപലിന്റെ പേര് പറഞ്ഞു. ഡിംപല്‍ അല്ലാതെ ആരൊക്കെ ഉണ്ടാവുമെന്ന ചോദ്യത്തിന് മണിക്കുട്ടന്‍, അഡോണി, നോബി എന്നീ പേരുകളാണ് പറഞ്ഞത്. അത് കേട്ടിട്ട് നീ ഡിംപലിനെ ചതിച്ചു അല്ലേന്നായി ചിലര്‍.

എന്റെ അനിയത്തി അതിനുള്ളില്‍ എങ്ങനെ കളിക്കുന്നു, കളിക്കുന്നില്ല എന്നെനിക്ക് നോക്കിയാല്‍ മതി. ബാക്കി എല്ലാവരും എന്ത് ചെയ്യുന്നു എന്ന് നോക്കേണ്ട കാര്യമില്ലെന്നാണ് ഡിംപലിന്റെ ചേച്ചി തിങ്കള്‍ പറയുന്നത്.

പൊളി ഫിറോസിനെ കുറിച്ചുള്ള ചോദ്യവുമായി ചിലര്‍ എത്തിയിരുന്നു. അവര്‍ പുറത്തായതിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞാല്‍ പൊളി ഫിറോസിനെ കുറിച്ച് തിങ്കള്‍ ഭാലും മജ്‌സിയ ഭാനുവും പറഞ്ഞത് ഇതൊക്കെയാണെന്ന് പറഞ്ഞ് അവര്‍ ലൈവില്‍ വരും. ചിലപ്പോള്‍ ടെലിവിഷനില്‍ ന്യൂസ് വരുന്ന അവസ്ഥയില്‍ എത്തിക്കും. എന്റെ പിള്ളേരെ ഞങ്ങള്‍ ജീവിച്ച് പോയിക്കോട്ടേ. ഞങ്ങള്‍ അല്ല ബിഗ് ബോസിനുള്ളില്‍ ഉള്ളത്.

ബിഗ് ബോസിനുള്ളിലുള്ള ആരെ കുറിച്ചും എനിക്ക് വലിയ അഭിപ്രായമില്ല. ഇന്നത്തെ പ്രൊമോ കണ്ടപ്പോള്‍ സൂര്യ ക്യാമറ തപ്പിപിടിച്ച് കരയുന്നത് കണ്ടപ്പോള്‍ ചിരി വന്നു. അതെനിക്ക് വഴക്ക് പോലെയല്ല കോമഡി പോലെയാണ് തോന്നിയത്. പിന്നെ ആരെ കുറിച്ചും മോശം പറയാന്‍ തോന്നിയിട്ടില്ല. കാരണം എല്ലാവരും അവരവര്‍ക്ക് പറ്റുന്നത് പോലെ ചെയ്‌തോണ്ട് ഇരിക്കുകയാണെന്നും തിങ്കള്‍ പറയുന്നു.

അതിനിടെ മജ്‌സിയ ഭാനു ഡിംപലിന്റെ വീട്ടിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . ഡിംപളിന്റെ സഹോദരി തിങ്കളിനോട് ചേർന്ന് നിൽക്കുന്ന ഫോട്ടോയാണിത്. തന്റെ ഉറ്റ ചങ്ങാതിയുടെ സഹോദരിയ്ക്ക് ഒപ്പമുള്ള മജെസ്റിയയുട ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തു.


മജ്‌സിയ പങ്കുവച്ചൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു . നിന്നെ എനിക്ക് മിസ് ചെയ്യും ഡിംപി എന്നാണ് ഭാനു കുറിച്ചിരിക്കുന്നത്. ഡിംപല്‍ നല്‍കിയ ബട്ടര്‍ഫ്‌ളൈ, മോതിരം, ലോക്കറ്റ് എന്നിവയുടെ ചിത്രവും ഭാനു പങ്കുവച്ചിട്ടുണ്ട്. നേരത്തെ പ്രിയകൂട്ടൂകാരിയ്ക്ക് നല്‍കാനായി തന്റെ പക്കലുണ്ടായിരുന്ന ചോക്ലറ്റുകള്‍ ഡിംപല്‍ കൊടുത്തതും ആരാധകരുടെ മനസിലിടം നേടിയ കാഴ്ച്ചയായിരുന്നു. പിന്നാലെ മജിസിയയുടെ പോസ്റ്റും ശ്രദ്ധ കവരുകയായിരുന്നു

More in Malayalam

Trending

Recent

To Top