മികച്ച നടനുള്ള ദേശീയ പുരസ്കാര നേട്ടത്തിലെത്തി നില്ക്കുമ്പോള് ഊണും ഉറക്കവും പോലും നഷ്ടപ്പെടുത്തി സിനിമയ്ക്കായി പ്രവര്‍ത്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. ഒരു അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.
മക്കള്‍സെല്‍വന്റെ വാക്കുകള്‍
കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും കരേറണമെന്ന ഉദ്ദേശത്തോടെയാണ് സിനിമയിലെത്തിയത്. സിനിമ എന്ന ചതിച്ചില്ല.അതു കൊണ്ട് തന്നെ സിനിമയോടുള്ള വിശ്വാസം വര്‍ധിക്കുകയും നേരവും കാലവും നോക്കാതെ ജോലി ചെയ്യുകയും ചെയ്തു. സിനിമ എന്നെ എപ്പോഴാണ് കൈവിടുന്നത് അപ്പോഴാണ് വിശ്രമം.
എം കുമരന് സണ്‍ ഓഫ് മഹാലക്ഷ്മി എന്ന തമിഴ് ചിത്രത്തിലെ ചെറിയൊരു വേഷത്തിലൂടെയാണ് വിജയ് സേതുപതി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തേന്‍മേര്‍ക്ക് പരുവക്കാറ്റിലൂടെ നായകനായ അദ്ദേഹം വില്ലനായി നിര്‍മ്മാതാവായി തിരക്കഥാകൃത്തായി ഗാനരചയിതാവും ഗായകനുമായി എല്ലാറ്റിലുമുപരി ആരാധകര്‍ക്ക് മക്കള്‍ സെല്‍വനായി മാറി.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...