
Malayalam
റൈറ്റ് റീ കോള്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാണോ; മറുപടിയുമായി മമ്മൂക്ക
റൈറ്റ് റീ കോള്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാണോ; മറുപടിയുമായി മമ്മൂക്ക

അടുത്തിടെ റിലീസായ മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം റൈറ്റ് ടു റീകാള്‍ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.
റൈറ്റ് റീ കോള്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.
”എനിക്ക് നിങ്ങളെയൊക്കെ പോലെ ഒരു രാഷ്ട്രീയ നിലപാട് ഉണ്ടെന്നല്ലാതെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനോ, രാഷ്ട്രീയമായി എന്തെങ്കിലും പ്രവൃത്തി ചെയ്യണമെന്നോ ആഗ്രഹിക്കുന്ന ആളല്ല. ഇതൊക്കെ വന്നാല്‍ കൊള്ളാമെന്നുള്ള ആഗ്രഹമുള്ളയാള്‍ തന്നെയാണ്” എന്നാണ് മമ്മൂട്ടിയുടെ മറുപടി.
മമ്മൂക്കയ്ക്ക് ഒരു മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ റൈറ്റ് ടു റീ കോള്‍ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെയൊരു അവസരം കിട്ടുകയേയില്ല, മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നേയില്ല എന്നും മമ്മൂട്ടി പറഞ്ഞു.
സന്തോഷ് വിശ്വനാഥന് സംവിധാനം ചെയ്ത ചിത്രത്തില്‍ കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന് എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്.
ചിത്രത്തിന് പിണറായി വിജയനുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നമ്മള് ടിവിയില്‍ കാണുന്ന പുളളിയല്ലേ. അതിനപ്പുറം സിനിമയില്‍ ഒന്നുമില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...