
Malayalam
വാനമ്പാടിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് അനുമോള്‍!
വാനമ്പാടിയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് അനുമോള്‍!
Published on

കുടുംബപ്രേക്ഷകരുടെ കുഞ്ഞു മകളാണ് വാനമ്പാടി പരമ്പരയിലെ അനുമോൾ . മറ്റൊരു കുട്ടിത്താരത്തിനും കിട്ടാത്ത സ്നേഹമാണ് അനുമോൾക്ക് പ്രേക്ഷകർ കൊടുത്തത്. ഗൗരി പി കൃഷ്ണ എന്ന യഥാർത്ഥ പേരിനേക്കാൾക്കാൾ അനുമോൾ എന്നാണ് താരത്തെ അറിയുന്നതും .
വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡുവരെ കരസ്ഥമാക്കിയ താരം, വാനമ്പാടി പരമ്പരയില്‍ ചെയ്തിരുന്നതും പാട്ടുകാരിയായുള്ള കഥാപാത്രമാണ്. ചെറുപ്പം മുതല്‍ തന്നെ മലയാളിക്ക് പാട്ടുകാരിയായ ഗൗരിക്കുട്ടിയെ അടുത്തറിയാം. എന്നാല്‍ പാട്ടുകാരിയായ ഗൗരി എന്നതിലുപരിയായി താരം ഇന്ന് അറിയപ്പെടുന്നത് വാനമ്പാടിയിലെ അനുമോളായാണ്.
പരമ്പര അവസാനിപ്പിച്ചെങ്കിലും അനുമോളോടുള്ള സ്നേഹം തെല്ലും കുറഞ്ഞിട്ടില്ല . നിലവില്‍ ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിലെ പൂജ എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിക്കുന്നത്. വാനമ്പാടിയിലെ അനുമോളെപ്പോലെതന്നെ പൂജയേയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൗരി പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം തന്നെ ആരാധകര്‍ വൈറലാക്കാറുണ്ട്. കഴിഞ്ഞദിവസം ഗൗരി പങ്കുവച്ച വാനമ്പാടി പരമ്പരയുടെ ഓര്‍മ്മകളായ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.
വാനമ്പാടി പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ പത്മിനി, മോഹന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച സുചിത്രയോടൊപ്പവും സായ് കിരണിനോടൊപ്പവുമുള്ള ചിത്രങ്ങളാണ് ഗൗരി പങ്കുവച്ചത്.
വാനമ്പാടി എന്ന ക്യാപ്ഷനോടൊപ്പം, ഒരു സാഡ് സ്മൈലിയാണ് ഗൗരി ഇട്ടിരിക്കുന്നത്. സങ്കടപ്പെടേണ്ട.. ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടുമെന്നാണ് ഗൗരിയോട് ആരാധകര്‍ കമന്റായി പറയുന്നത്. ‘എന്റെ ജീവനാണു നീ’ എന്നാണ് സായ് കിരണ്‍ ഗൗരിയുടെ ചിത്രങ്ങള്‍ക്ക് കൊടുത്ത പ്രതികരണം .
about anumol
കഴിഞ്ഞ ദിവസമായിരുന്നു അമ്മ പുഴയിൽ എറിഞ്ഞു കൊന്ന മൂന്ന് വയസുകാരി നിരന്തരമായി ലൈം ഗികപീ ഡനത്തിന് ഇരയായിരുന്നു എന്ന വാർത്ത കേരളക്കരയെ...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...