Connect with us

അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍; പുത്തൻ ലംബോർഗിനി സ്വന്തമാക്കി പ്രിയതാരം; വില കേട്ടാൽ ഞെട്ടും!

Malayalam

അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍; പുത്തൻ ലംബോർഗിനി സ്വന്തമാക്കി പ്രിയതാരം; വില കേട്ടാൽ ഞെട്ടും!

അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍; പുത്തൻ ലംബോർഗിനി സ്വന്തമാക്കി പ്രിയതാരം; വില കേട്ടാൽ ഞെട്ടും!

ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിന് ശേഷം ബോളിവുഡ് പ്രേക്ഷകരെ ഒന്നടംഗം കീഴ്പ്പെടുത്തിയ നടനാണ് പ്രഭാസ്. പ്രഭാസിന്റെ വിശേഷങ്ങൾ അറിയാൻ ഇന്ത്യയിലൊട്ടാകെയുള്ള ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ, താരത്തിന്റെ വീട്ടിലെ വിലകൂടിയ പുതിയ അംഗത്തെ കുറിച്ചുള്ള വാർത്തയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് കാറുകളില്‍ മുമ്പനായ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ എന്ന മോഡലാണ് പ്രഭാസ് സ്വന്തമാക്കിയിരിക്കുന്നത്. ബ്രൈറ്റ് ഓറഞ്ച് നിറമുള്ള കാർ സൂപ്പർ ഹിറ്റായി ആരാധകർക്കിടയിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഏകദേശം ആറ് കോടി രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില.

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മിതാക്കളായ ലംബോര്‍ഗിനിയുടെ അൾട്ര ലക്ഷ്വറി സൂപ്പര്‍ കാറാണ് അവന്‍റഡോര്‍. 2011ലെ ജനീവ മോട്ടോർ ഷോയിലാണ് എൽ പി 70–4 കൂപ്പെ ആയി അവെന്റഡോർ ആദ്യം എത്തുന്നത്. കാറിനു കരുത്തേകിയിരുന്നത് 6.5 ലീറ്റർ, വി 12 എൻജിനാണ്. 700 ബി എച്ച് പിയോളം കരുത്ത് സൃഷ്ടിക്കാൻ പോന്ന ഈ എൻജിനു കൂട്ടാവട്ടെ ഏഴു സ്പീഡ് ഓട്ടമേറ്റഡ് സിംഗിൾ ക്ലച് ഗീയർബോക്സായിരുന്നു.

പിന്നീട് എസ്, സൂപ്പർ വെലോസ്(എസ് വി), എസ് വി ജെ പതിപ്പുകൾ അവതരിപ്പിച്ചു ലംബോർഗ്നി അവെന്റഡോർ ശ്രേണി വിപുലീകരിച്ചു. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 2.6 സെക്കന്‍ഡുകള്‍ മതി ഈ വാഹനത്തിന്. ഈ വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 380 കിലോമീറ്ററാണ് .

about prabhas

More in Malayalam

Trending

Recent

To Top