
Actress
ഒരു അടിപൊളി ലെസ്ബിയൻ മോഡൽ ഫോട്ടോഷൂട്ട് വൈറലാകുന്നു
ഒരു അടിപൊളി ലെസ്ബിയൻ മോഡൽ ഫോട്ടോഷൂട്ട് വൈറലാകുന്നു

സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വ്യത്യസ്ത ഫോട്ടോസുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് പുതിയ ലെസ്ബിയൻ മോഡൽ ഫോട്ടോ ഷൂട്ടാണ്.
മീനു, രാഖി ഹരിപ്രസാദ് എന്നീ രണ്ട് മോഡൽസ് ആണ് ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുള്ളത്. ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അതിമനോഹരമായി സാരിയുടുത്ത ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായരിക്കുന്നത്.
ജെപി ഫോട്ടോഗ്രാഫി ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്. വ്യത്യസ്തമായ ക്യാപ്ഷനുകൾ ആണ് ഓരോ ഫോട്ടോകളും നൽകിയിരിക്കുന്നത്. വ്യത്യസ്തമായ ക്യാപ്ഷനുകൾ ഇങ്ങനെയാണ്..“സ്വയം മറന്നിന്നായി ചേരുന്ന മനോഹര നിമിഷങ്ങളിൽ നിന്നും ഇതൾ പോലെ പൊഴിയുന്ന പ്രണയതൂവലുകളിലൂടെ” .
“സ്വപ്നങ്ങൾക്ക് നിറം ചാർത്തി ഇരുവർക്കുമിടയിൽ ജന്മംകൊണ്ടത് ആത്മാവില്ലാത്ത പ്രാണന്റെ ഓർമ്മകൾ മാത്രമായിരുന്നു, പുതു മഴയിൽ ചാറിത്തോർന്ന വെള്ളത്തുള്ളിയിൽ തട്ടി തെറിച്ച മണ്ണ് പോൽ അവൾ എന്നന്നേക്കുമായി എന്നിലേക്ക് അമർന്നതും, മഴ പെയ്ത പുതുമണ്ണിന്റെ ഗന്ധമുയർന്നതും….
കണ്ടു ഞാനാ കണ്ണിൽ കനലു പോലെ ആളിക്കത്തുന്ന ഒരു തുടിപ്പ്…”“എത്ര മനോഹരമായാണ് നമ്മൾ പ്രണയിക്കുന്നത്… നീയില്ലാതെ വയ്യെന്ന ഉറക്കപ്പിച്ചുകൾ വിളിച്ചു കൂവാതെ…. പരസ്പരം പരിഭവങ്ങൾ ചാർത്തി വീണു കിട്ടുന്ന നിമിഷങ്ങൾ നഷ്ട്ടപ്പെടുത്താതെ….
വഴിയിൽ ഉപേക്ഷിക്കുമോ എന്ന് ഭയപ്പെടാതെ…. നീ എന്റേതു മാത്രണെന്ന് ഞാനും ഞാൻ നിന്റേതു മാത്രമാണെന്ന് നീയും ഉടമ്പടികളിൽ ഒപ്പ് വെക്കാതെ…. നാളെയൊരുനാൾ പറയാതറിയും എന്ന പ്രതീക്ഷകൾ മാത്രം പരസ്പരം കാണാതെ കണ്ണിണകളിൽ ഒളിപ്പിച്ചു നമ്മളിങ്ങനെ പ്രണയിച്ചുകൊണ്ടേയിരിക്കും….
നമുക്കിടയിൽ ചങ്ങലകൾ തുരുമ്പെടുക്കാത്ത കാലം വരെ….“നമ്മൾ ബാക്കിവച്ചതൊക്കെയും, മനസ്സ് പൊള്ളിക്കുന്ന സുഖമുള്ള ഓർമ്മകളായി, ഏകാന്തതയിൽ ഞാനെന്നെ തളച്ചിടുമ്പോൾ എന്നെ കണ്ടെത്തി തിരികെ നൽകിയതും, ഈ നിമിഷം നിനക്ക് മുമ്പ്, നിന്നോടൊപ്പം, നിനക്ക് ശേഷം എന്ന് ഒന്നും നമുക്കിടയിലില്ല.
വർഷങ്ങൾക്കപ്പുറത്തെവിടെയോ ആ ഞാനും നീയും ഇന്നും ഉണ്ട് അക്ഷരങ്ങളായി കുഞ്ഞു കവിതകളായി, ഞാൻ നെയ്തെടുത്ത ഈരടികളായി നീ ഇന്നും എന്റെ കാതുകളിൽ അലയടിച്ചുകൊണ്ടേരിക്കുന്നു“പരസ്പരം ലഹരിയാവുക…
ആസ്വദിക്കപ്പെടുന്ന ഓരോ നിമിഷങ്ങൾക്കും ആഘോഷമെന്ന് പേര് നൽകുക… ഞാനും നീയും നമ്മളാകുന്ന നിമിഷങ്ങളെ പ്രണയമെന്നു വിളിക്കുക…” “അഴകില്ല നിന്നോളമൊരു ശില്പത്തിനും…ഏഴുവർണ്ണങ്ങളാൽ തീരില്ല എൻ വർണ്ണനകളും ….”
malayalam
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
കഴിഞ്ഞ ദിവസം ആയിരുന്നു ലോക ഡാൻസ് ദിനം. മലയാള സിനിമയിലെ മിക്ക നടിമാരും ഡാൻസിലൂടെ വന്ന്, അഭിനയത്തിൽ സജീവമായവരാണ്. ഇപ്പോഴും നൃത്തം...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...