Actress
ശോഭനയ്ക്ക് ഇന്ന് 51ാം പിറന്നാൾ !
ശോഭനയ്ക്ക് ഇന്ന് 51ാം പിറന്നാൾ !
തെന്നിന്ത്യൻ സിനിമാലോകത്ത് ഒട്ടനവധി മികച്ച വേഷങ്ങളിലൂടെ കഴിവ് തെളിയിച്ച നടിയാണ് ശോഭന. തമിഴിൽ തുടങ്ങി പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും വരെ നിരവധി സിനിമകലിൽ ശോഭന അഭിനയിക്കുകയുണ്ടായി.
1970 മാർച്ച് 21ന് താരം തിരുവനന്തപുരത്ത് ജനിച്ച ശോഭനയുടെ 51-ാം ജന്മദിനമാണിന്ന്. താരങ്ങളും ആരാധകരും ആശംസകളുമായി സോഷ്യൽമീഡിയയിൽ എത്തിയിരിക്കുകയാണ് സിനിമയിലെത്തിയിട്ട് നാല് പതിറ്റാണ്ട്. പതിനാലാം വയസ്സിൽ തന്‍റെ സിനിമയിൽ നായികയായെത്തിയ ശോഭനയെ ചോക്ലേറ്റുകൊടുത്താണ് സെറ്റിൽ പിടിച്ചിരുത്തിയതെന്ന് മുമ്പൊരു അഭിമുഖത്തിൽ ബാലചന്ദ്രമേനോൻ പറഞ്ഞിട്ടുണ്ട്.
1980 – 1990 കാലയളവിലാണ് തെന്നിന്ത്യൻ സിനിമാലോകത്ത് ശോഭന ചന്ദ്രകുമാർ പിള്ള എന്ന ശോഭന നിരവധി സിനിമകളുടെ ഭാഗമായത്. 1980ൽ തമിഴിൽ അരങ്ങേറിയ ശോഭന 1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്രമേനോൻ്റെ നായികയായി മലയാള സിനിമയിൽ എത്തിയത്.
ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ തേടിയെത്തി. മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു ശോഭന.
ഇടക്കാലത്ത് സിനിമ വിട്ടെങ്കിലും നൃത്തത്തിൽ ശോഭന സജീവമായിരുന്നു. ചെന്നൈയിൽ കലാർപ്പണ എന്ന നൃത്ത വിദ്യാലയം നടത്തുന്നുമുണ്ട്. അമ്പത് വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും അവിവാഹിതയായി തുടരുകയാണ് ശോഭന. 2010ല്‍ ഒരു പെണ്‍കുഞ്ഞിനെ ശോഭന ദത്തെടുത്തു.
അനന്ത നാരായണിയെന്നാണ് പേര് നൽകിയിരിക്കുന്നത്. അടുത്തിടെ ഇൻസ്റ്റയിൽ കുഞ്ഞിനോടൊപ്പമുള്ള ഏതാനും ചിത്രങ്ങൾ ശോഭന പങ്കുവെച്ചിട്ടുണ്ട്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം 2 തവണയും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഒരു തവണയും ശോഭന നേടിയിട്ടുണ്ട്.
വിവിധ ഭാഷകളിലായി 14 ഫിലിംഫെയർ പുരസ്‌കാരങ്ങളും ഇന്ത്യ ഗവണ്മെന്റിന്റെ പത്മശ്രീ പുരസ്കാരവും കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരവും തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരവും ശോഭനയെ തേടിയെത്തിയിട്ടുമുണ്ട്.
നൃത്തത്തില്‍ സജീവമായിരുന്നു എങ്കിലും സിനിമയില്‍ താരം ഇടവേള എടുത്തിരുന്നു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2013-ൽ തിരയിലൂടെ മലയാളത്തിലേക്ക് ശോഭന തിരിച്ചെത്തിയിരുന്നു. പിന്നീട് 2020ൽ ദുൽഖർ സൽമാനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും മികച്ച വേഷത്തിൽ ശോഭന അഭിനയിച്ചു. ഇപ്പോൾ ഇൻസ്റ്റയിൽ ഏറെ സജീവമായ ശോഭന നൃത്ത വീഡിയോകളും വീട്ടിലെ വളർത്തുനായയോടൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുമുണ്ട്.
malayalam
