“ഒന്നുകൂടെ വിമാനം പറത്താനുള്ള ധൈര്യം ഇല്ലായിരുന്നു”, മമ്മൂട്ടിയെ പേടിപ്പിച്ച ആ വിമാനം പറത്തൽ അനുഭവം

By
“ഒന്നുകൂടെ വിമാനം പറത്താനുള്ള ധൈര്യം ഇല്ലായിരുന്നു”, മമ്മൂട്ടിയെ പേടിപ്പിച്ച ആ വിമാനം പറത്തൽ അനുഭവം
മമ്മൂട്ടിയുടെ ഡ്രൈവിങ്ങിന്റെ ആരാധകരാണ് മലയാള സിനിമയിലെ താരങ്ങളെല്ലാം. എന്നാലിതാ കാറുകളും ബൈക്കുകളും മാത്രമല്ല വിമാനവും മമ്മൂട്ടി പറത്തിയിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായി വിമാനം പറത്തിയ അനുഭവം മെഗാസ്റ്റാർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെയ്ക്കുന്നു.
സിനിമയിൽ പൊലീസായി, വക്കിലായി, വീട്ടുജോലിക്കാരനായി… ജീവിതത്തിൽ ചെയ്യാനാകില്ലെന്നു തോന്നിയ ഏതെങ്കിലും ജോലിയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് വിമാനം പറത്തിയ അനുഭവം താരം പങ്കുവെച്ചത്.
“ഒരുവിധപ്പെട്ട ജോലിയൊക്കെ ചെയ്തു നോക്കിയിട്ടുണ്ട്. അത്യാവശ്യം പാചകം അറിയാം. വള്ളം തുഴയാനറിയാം. വണ്ടിയോടിക്കാനറിയാം…. വിമാനം പറത്താനറിയില്ലെങ്കിലും പറത്തി നോക്കിയിട്ടുണ്ട് പക്ഷേ പേടിച്ചു പോയി…” – മമ്മൂട്ടി പറയുന്നു.
റാസല്‍ഖൈമയില്‍ ദുബായ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. കൊതുമ്പുവള്ളം പോലെ ഒരു ടു സീറ്റര്‍ വിമാനം. എനിക്കൊപ്പം കയറിയ പൈലറ്റ് നല്ല ട്രെയ്നറുമാണ്. കക്ഷിക്ക് ഞാന്‍ വിമാനം പറത്തണമെന്ന് നിര്‍ബന്ധം.
അയാൾ പുറകിലിരിക്കും ഞാൻ സീറ്റിലിരുന്ന് പറത്തണം. ‘ഒരു കുഴപ്പവുമില്ല ധൈര്യമായി പറത്തൂ’ എന്നു പറഞ്ഞു കുറേ നിര്‍ബന്ധിച്ചപ്പോള്‍ ആത്മവിശ്വാസം തോന്നി.
ജോയ്സ്റ്റിക് പോലുള്ള വടി പിടിച്ച് മുന്നോട്ടും പിന്നോട്ടും നീക്കിയാല്‍ മതി.
പറഞ്ഞതുപോലെ ചെയ്തു. അതാ വിമാനം മുന്നോട്ടുനീങ്ങുന്നു, പറന്നു പൊങ്ങുന്നു. അതോടെ സംഗതി കൈവിട്ടെന്ന് എനിക്ക് തോന്നി. ലാന്‍ഡ് ചെയ്യാന്‍ താഴ്ന്ന് പറന്നപ്പോള്‍ ഇലക്ട്രിക് ലൈനുകള്‍ കാണാം. അതോടെ പേടി കൂടി.
ഒടുവില്‍ എങ്ങനെയോ ഭൂമിയില്‍ തിരിച്ചെത്തി. സിനിമയിൽ ഇൻട്രൊഡക്ഷൻ സീൻ ഇങ്ങനെ ആയാലോ എന്നു ജോഷി ആലോചിച്ചതാണ് എന്നാല്‍ ഒന്നുകൂടെ വിമാനം പറത്താനുള്ള ധൈര്യം ഇല്ലായിരുന്നു. വനിതക്ക് നൽകിയ അഭിമുഖത്തിലാണ് താരമാ ഇത് പറഞ്ഞത്.
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...