ഫോണിലൂടെ മോഹന്‍ലാല്‍ ശ്രീനിവാസന് കൊടുത്ത പണി!!
By
ഫോണിലൂടെ മോഹന്‍ലാല്‍ ശ്രീനിവാസന് കൊടുത്ത പണി!!
മലയാള സിനിമ എന്നും പ്രതീക്ഷ പുലര്‍ത്തുന്ന കൂട്ട് കെട്ടാണ് സത്യന്‍ അന്തികാട് ,ശ്രീനിവാസന്‍ ,മോഹന്‍ലാല്‍ .ആറോളം ചിത്രങ്ങള്‍ സത്യന്‍, ശ്രീനി, ലാല്‍ ,ടീമിന്‍റെതായിപുറത്തുവന്നിട്ടുണ്ട്.
‘നാടോടികാറ്റ്’ എന്ന ജനപ്രിയ ചിത്രത്തിന്‍റെ രണ്ടാംഭാഗമായിരുന്നു മൂവരും ചേര്‍ന്ന് ‘പട്ടണപ്രവേശം’ ഒരുക്കിയത് . നാടോടികാറ്റിനെ പോലെ വലിയ വിജയം സ്വന്തമാക്കാന്‍ പട്ടണപ്രവേശത്തിന് കഴിഞ്ഞിരുന്നില്ല.
ചിത്രത്തിന്‍റെ എഡിറ്റിംഗ് മദ്രാസില്‍ നടക്കുമ്പോഴാണ് സത്യനും ശ്രീനിയും താമസിക്കുന്ന ഹോട്ടലിലേക്ക് ഒരു അപ്രതീക്ഷിത ഫോണ്‍ കാള്‍ വരുന്നത്.വിളിച്ചത് തമിഴ് സിനിമയിലെ ഹിറ്റ് മേക്കര്‍ കെ .ബാലച്ചന്ദ്രറായിരുന്നു.
പട്ടണപ്രവേശം എന്ന പേരില്‍ താന്‍ മുന്‍പ് ഒരു തമിഴ് സിനിമ ചെയ്തിട്ടുണ്ടെന്നും തന്‍റെ അനുവാദം കൂടാതെ നിങ്ങളുടെ ചിത്രത്തിന് പട്ടണപ്രവേശം എന്ന പേര് ഉപയോഗിക്കാന്‍ പറ്റുമില്ലെന്നുമായിരുന്നു ശുദ്ധതമിഴില്‍ ബാലചന്ദ്രര്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞത്.
തമിഴ് വലിയ വശമില്ലാത്ത സത്യന്‍ ഫോണ്‍ ശ്രീനിവാസനെ ഏല്‍പ്പിച്ചു .ശ്രീനിവാസന്‍ കെ . ബാലചന്ദ്രറെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ തുടങ്ങി.
ഇത് ഉങ്ക കഥയല്ലെന്നും ഇത് രണ്ട് സി ഐ .ഡി കളുടെ കഥയാണെന്നുമെല്ലാം പറഞ്ഞു ശ്രീനിവാസന്‍ അരമണികൂര്‍ കെ ബാലചന്ദ്രറോട് പട്ടണപ്രവേശത്തിന്‍റെ കഥ പറഞ്ഞു കൊടുത്തു.
കഥ പറച്ചില്‍ കഴിഞ്ഞപ്പോള്‍ മറുതലയ്ക്കല്‍ നിന്നുംചിരിച്ചു കൊണ്ട് ”ശ്രീനീ …എന്ന വിളിവന്നു. ശ്രീനി ഞെട്ടി. തനിക്ക് പരിചയമുള്ള ശബ്ദം.
ഞെട്ടല്‍ മാറും മുന്‍പേ ശ്രീനിക്ക് മനസ്സിലായി ഫോണില്‍ കെ ബാലചന്ദ്രര്‍ അല്ലെന്നും ഇത് മോഹന്‍ലാല്‍ ഒപ്പിച്ച തമാശയാണെന്നും.ഇതറിഞ്ഞപ്പോള്‍ സത്യന്‍ പൊട്ടിചിരിക്കുകയായിരുന്നു .
