അശ്വതി ശ്രീകാന്തിനെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. അവ താരിക, അഭിനയത്രി, എഴുത്തുകാരി ആർജെ എന്നെ മേഖലകളിലൊക്കെ തിളങ്ങി നിൽക്കുകയാണ് അശ്വതി. ഈ അടുത്താണ് ചക്കപ്പഴമെന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് തുടക്കം കുറിച്ചത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ചക്കപ്പഴത്തില്‍ ഉത്തമനും ആശയും കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. ഉത്തമനായിരുന്നു ആശയുടെ വിശേഷത്തെക്കുറിച്ച് പറഞ്ഞത്. ഇതറിഞ്ഞതോടെ എല്ലാവരും സന്തോഷത്തിലായിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലും കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണോ അശ്വതിയെന്നായിരുന്നു ചിലര്‍ ചോദിച്ചത്.
എന്നാൽ ആരാധകരുടെ ചോദ്യം ശരിവെച്ചെത്തിയിരിക്കുകയാണ് അശ്വതി ഇപ്പോള്‍. കുടുംബസമേതമായുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. റീലാണോ റിയലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ട്. ഞങ്ങള്‍ കുഞ്ഞതിഥിയെ കാത്തിരിക്കുകയാണെന്നായിരുന്നു അശ്വതി കുറിച്ചത്. ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. സരയു മോഹന്‍, രഞ്ജിനി ഹരിദാസ്, ആര്യ, ശില്പ ബാല, സൂരജ്, സബിറ്റ ജോര്‍ജ് തുടങ്ങിയവരെല്ലാം അശ്വതിയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്.
ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നലയിലും നടിയെന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...