
Malayalam
ബിഗ് ബോസ് ക്ഷണിച്ചാൽ പോകുമോ? നടി നിഖില വിമലിന്റെ മറുപടി ഇങ്ങനെ..!
ബിഗ് ബോസ് ക്ഷണിച്ചാൽ പോകുമോ? നടി നിഖില വിമലിന്റെ മറുപടി ഇങ്ങനെ..!

ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലിരിക്കുന്ന റിയിലാറ്റി ഷോയാണ് ബിഗ് ബോസ്. ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള ഡച്ച്- ബ്രിട്ടീഷ് ഷോ ആയ ബിഗ് ബ്രദറിന്റെ ഇന്ത്യൻ വേർഷനാണ് ‘ബിഗ് ബോസ്’. ഹിന്ദി, കന്നട, ബംഗള, തമിഴ്, തെലുങ്ക്, മറാത്തി, മലയാളം എന്നിങ്ങനെ ഏഴു ഭാഷകളിലും ബിഗ് ബോസിന് പ്രത്യേക പതിപ്പുകളുണ്ട്. മലയാളികൾക്കിടയിൽ ബിഗ് ബോസ് ഷോ എത്തിയിട്ട് മൂന്ന് സീസണുകളെ ആകുന്നുള്ളു. എന്നിട്ടും വലിയ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്ന ഷോയാണ് ബിഗ് ബോസ് . ഈ ഷോയുടെ ഭാഗമാവാൻ ഒട്ടുമിക്ക എല്ലാ സെലിബ്രിറ്റികളും ആഗ്രഹിക്കുന്നുമുണ്ട്., അതേസമയം , ബിഗ് ബോസിൽ നിന്നുള്ള ക്ഷണം നിരസിച്ചവരും ധാരാളമാണ്.
സെലിബ്രിറ്റികളെ മാത്രം ഉൾക്കൊള്ളിക്കുന്ന ഷോ അല്ല ബിഗ് ബോസ്. തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നും വരുന്നവരെയും ഇതിൽ ഉൾപ്പെടുത്താറുണ്ട്. അതുതന്നെയാണ് ബിഗ് ബോസ് ഷോയുടെ വിജയവും. ബിഗ് ബോസ് ഷോ പോലെ സുതാര്യമായ മറ്റൊരു ഷോ ഇല്ലന്ന് തന്നെ പറയാം. സെലിബ്രിറ്റികൾ ഷോയിൽ എത്തുമ്പോഴാണ് ആരാധകർക്കും പ്രേക്ഷകർക്കും ആവേശം കൂടുന്നതും. കാരണം ഗ്ലാമറസ് ഇൻഡസ്ട്രയിൽ നിന്നും യഥാർത്ഥ ജീവിതത്തിലേക്ക് താരങ്ങൾ ഇറങ്ങിവരുന്നു എന്നതാണ്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ നടി നിഖില വിമൽ പറഞ്ഞത് ശ്രദ്ധേയമാവുകയാണ്. ബിഗ് ബോസിൽ നിന്നും തനിക്കും പല തവണ ക്ഷണം ലഭിച്ചിരുന്നുവെന്നും എന്നാൽ താൻ ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്നും തുറന്നുപറയുകയാണ് നിഖില വിമൽ. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു നിഖില ഇക്കാര്യം വ്യക്തമാക്കിയത്.
“ബിഗ് ബോസിൽ നിന്ന് എൻട്രി ലഭിച്ചാൽ പോവുമോ?” എന്നായിരുന്നു അവതാരകന്റെ ചോദ്യം. “ഇല്ല. ബിഗ് ബോസിലേക്ക് പലതവണ എൻട്രി കിട്ടിയിട്ടുണ്ട്. പക്ഷേ പോയില്ല. തമിഴ് ബിഗ് ബോസിലേക്ക് വിളിച്ചിരുന്നു,” എന്നാണ് നിഖില പറഞ്ഞത്. എന്തുകൊണ്ടാണ് വേണ്ടെന്നു വച്ചത് എന്ന ചോദ്യത്തിന്, “എനിക്ക് താൽപ്പര്യമില്ല,” എന്നും നിഖില പറഞ്ഞു.
കമൽഹാസനാണ് തമിഴ് ബിഗ് ബോസ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ സൽമാൻ ഖാനും തെലുങ്കിൽ നാഗാർജുനയും കന്നഡയിൽ കിച്ച സുദീപുമാണ് അവതാരകർ. തെലുങ്കിൽ ആദ്യ സീസണിൽ ജൂനിയർ എൻടിആറും രണ്ടാം സീസണിൽ നാനിയും അവതാരകരായി എത്തിയിരുന്നു. എന്നാൽ മൂന്ന്, നാല് സീസണുകളോടെയാണ് നാഗാർജുന അവതാരകനായി എത്തിയത്. രമ്യ കൃഷ്ണൻ, സാമന്ത അക്കിനേനി എന്നിവരും മൂന്ന്, നാല് സീസണുകളിൽ അതിഥി താരങ്ങളായി എത്തിയിരുന്നു.
about nikhila vimal
മഞ്ജു വാരിയരോട് പ്രണയാഭ്യര്ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്കുമാര് ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...