Malayalam
ദൃശ്യം 2’വിന്റെ സെറ്റില്‍ വീണ്ടുമെത്തി മീന
ദൃശ്യം 2’വിന്റെ സെറ്റില്‍ വീണ്ടുമെത്തി മീന
സൂപ്പര്‍ ഹിറ്റായ ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കാന്‍ ഒരുങ്ങി മീന ദൃശ്യം 2 റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കാനായി മീന വീണ്ടും സെറ്റിെലത്തുന്നത്. ജ്യോതി എന്നാണ് റീമേക്കില്‍ മീനയുടെ കഥാപാത്രത്തിന്റെ പേര്.
വെങ്കടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂർ നിർമിക്കുന്നു. നദിയ മൊയ്തു, എസ്തർ അനിൽ, കൃതിക ജയകുമാർ, നരേഷ്, കാശി വിശ്വനാഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം.
തെലുങ്ക് റീമേക്കും തൊടുപുഴയില്‍ തന്നെയാണ് ചിത്രീകരിക്കുന്നത്. കാഞ്ഞാര്‍, വഴിത്തല എന്നീ പ്രദേശങ്ങള്‍ തന്നെ തെലുങ്ക് പതിപ്പിനും പശ്ചാത്തലമാകും
അതേസമയം, ആദ്യ ഭാഗത്തേക്കാള്‍ മികച്ചത് എന്ന അഭിപ്രായമാണ് ദൃശ്യം 2വിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്ന ഇന്റലിജന്റ് സിനിമ എന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍.
