
Malayalam
ദൃശ്യം 2 വിന് ആയി..ഹൈദരാബാദിലേയ്ക്ക്; ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്
ദൃശ്യം 2 വിന് ആയി..ഹൈദരാബാദിലേയ്ക്ക്; ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്
Published on

മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തിന്റെ ആദ്യഭാഗം പോലെ തന്നെ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ് രണ്ടാം ഭാഗവും. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു എന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
ഇപ്പോഴിതാ തെലുങ്ക് റീമേക്കില്‍ അഭിനയിക്കാന്‍ താനുമുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തില്‍ അനുമോള്‍ ആയി എത്തിയ എസ്തര്. ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കാന്‍ ഹൈദരാബാദിലേക്കുള്ള യാത്രയില്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് എസ്തര് എഴുതിയിരിക്കുന്നത്.
ആദ്യ ഭാഗത്തിലെ നായകന് വെങ്കടേഷ് ആണ് രണ്ടാം ഭാഗത്തിലും. എസ്തറും ആദ്യ ഭാഗത്ത് അഭിനയിച്ചിരുന്നു. മീന തന്നെയാകും നായിക. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ ആശ ശരത് അഭിനയിച്ച വേഷം നദിയ മൊയ്തു ആകും ചെയ്യുക.
മോഹന്‍ലാല്‍, മീന, എസ്തര്, അന്‍സിബ, ആശാ ശരത്, സിദ്ധിഖ് എന്നിവര്‍ക്ക് പുറമെ രണ്ടാം ഭാഗത്തില്‍ മുരളി ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തെ പ്രശംസിച്ച് രാജമൗലി ജീത്തുവിന് അയച്ച സന്ദേശം വൈറലായിരുന്നു.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...