Connect with us

അഭിനയശേഷി തെളിയിച്ച നടി! മഞ്ജു വലിയൊരു മുതല്‍ക്കൂട്ടാണ്; പ്രീസ്റ്റിൽ മഞ്ജു വാര്യര്‍ക്കൊപ്പം ഒരുമിച്ചഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

Malayalam

അഭിനയശേഷി തെളിയിച്ച നടി! മഞ്ജു വലിയൊരു മുതല്‍ക്കൂട്ടാണ്; പ്രീസ്റ്റിൽ മഞ്ജു വാര്യര്‍ക്കൊപ്പം ഒരുമിച്ചഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

അഭിനയശേഷി തെളിയിച്ച നടി! മഞ്ജു വലിയൊരു മുതല്‍ക്കൂട്ടാണ്; പ്രീസ്റ്റിൽ മഞ്ജു വാര്യര്‍ക്കൊപ്പം ഒരുമിച്ചഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് മമ്മൂട്ടി

ദി പ്രീസ്റ്റിന് ഗംഭീര വിജയമാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്. മമ്മൂട്ടിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ദ പ്രീസ്റ്റ് നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തത്.
മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക, വെങ്കിടേഷ് ഉള്‍പ്പെടെയുളള താരങ്ങളും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.

പ്രീസ്റ്റിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനൊപ്പം മഞ്ജു വാര്യര്‍ക്കൊപ്പം ഒരുമിച്ചഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് മമ്മൂട്ടി. ഒരു പ്രമുഖ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്

മഞ്ജുവിനൊപ്പം താന്‍ സിനിമയില്‍ അഭിനയിച്ചിരിക്കുന്നത് ഒരേയൊരു സീനിലാണെന്നും എന്നാല്‍ ആ സീന്‍ ഒരൊന്നൊന്നര സീനാണെന്നും മമ്മൂട്ടി പറയുന്നു. മഞ്ജു പ്രീസ്റ്റില്‍ അഭിനയിച്ചത് ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും മമ്മൂട്ടി പറഞ്ഞു.

‘മഞ്ജുവിനെപ്പറ്റി ഞാന്‍ പറയാതെ തന്നെ എല്ലാവര്‍ക്കുമറിയാമല്ലോ. മഞ്ജു പ്രതിഭയും അഭിനയശേഷിയും തെളിയിച്ച ഒരു നടിയാണ്. മഞ്ജു ഈ ചിത്രത്തിലുള്ളത് തീര്‍ച്ചയായും വലിയൊരു മുതല്‍ക്കൂട്ടാണ്. ഞാനും മഞ്ജുവും ഈ ചിത്രത്തില്‍ ഒരു സീനില്‍ മാത്രമാണ് ഒന്നിച്ചുള്ളത്. അതുപക്ഷേ ഒരൊന്നൊന്നര സീനാണ്.
പ്രീസ്റ്റിന്റെ തിരക്കഥ കേട്ടശേഷം നല്ലൊരു സിനിമയാണെന്ന് തോന്നിയതുകൊണ്ടാണ് അതില്‍ അഭിനയിച്ചതെന്നും കൊവിഡ് മൂലം പെട്ടിയിലായ പടം തിയേറ്ററില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

അതെ സമയം തന്നെ ദ പ്രീസ്റ്റ് തിയേറ്ററില്‍ വന്ന് കണ്ട പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മഞ്ജു വാര്യരും രംഗത്ത് വന്നിരുന്നു. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ മേഖല വീണ്ടും സജീവമാകുമ്പോള്‍ തിയേറ്റിലേക്ക് കുടുംബ പ്രേക്ഷകര്‍ വന്നെത്തുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്.

More in Malayalam

Trending

Recent

To Top