Malayalam
275 ദിവസം വീട്ടിലിരുന്നു; ആദ്യം ചെയ്തത് അതായിരുന്നു
275 ദിവസം വീട്ടിലിരുന്നു; ആദ്യം ചെയ്തത് അതായിരുന്നു
275 ദിവസം വീട്ടിലിരുന്നതിന് ശേഷം പുറത്തിറങ്ങിയ അനുഭവം പങ്കുവെച്ച് മമ്മൂട്ടി ഒരു പ്രമുഖ പത്രത്തിന് നൽകിയ നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ്സ് തുറന്നത്.
ആദ്യമായി ചെയ്ത കാര്യം അതായിരുന്നുവെന്നും കൊവിഡ് കാലം വ്യത്യസ്തമായൊരു അനുഭവമാണ് തനിക്ക് നല്‍കിയത്.275 ദിവസങ്ങള്‍ക്ക് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ എന്തെങ്കിലും ഒരു പ്രവൃത്തി ചെയ്യണമെന്നുണ്ടായിരുന്നെന്നും അതുകൊണ്ട് തന്നെ താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗരത്തില്‍ ചെറിയൊരു സവാരി നടത്തി കടയില്‍ നിന്ന് കട്ടന്‍ ചായയും കുടിച്ചാണ് വീട്ടിലേക്ക് മടങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു.
ആരെയും നേരില്‍ക്കണ്ട് സംസാരിക്കാന്‍ കഴിയാതെ ഇരിക്കേണ്ടി വരിക എന്നത് വേറൊരു തരം അനുഭവമാണ്. 275 ദിവസം പുറത്തിറങ്ങാതെ ഞാന്‍ വീട്ടില്‍ത്തന്നെയിരുന്നുവെന്നത് ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ വലിയൊരു അനുഭവമായി തോന്നുന്നു,മമ്മൂട്ടി പറഞ്ഞു.
അതെ സമയം മമ്മൂട്ടിയും മഞ്ജു വാര്യരും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ദ പ്രീസ്റ്റ് തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് പ്രീസ്റ്റ്.