
Malayalam
‘വെറുതേ സെക്കന്‍ഡ് പാര്‍ട്ട് എടുത്ത് സമയം കളഞ്ഞു’; ജിസ് ജോയ് ആയിരുന്നേല്‍ ക്ലൈമാക്സ് ഇങ്ങനെ!, വൈറലായി വീഡിയോ
‘വെറുതേ സെക്കന്‍ഡ് പാര്‍ട്ട് എടുത്ത് സമയം കളഞ്ഞു’; ജിസ് ജോയ് ആയിരുന്നേല്‍ ക്ലൈമാക്സ് ഇങ്ങനെ!, വൈറലായി വീഡിയോ

പ്രേക്ഷകര്‍ കാത്തിരുന്ന ‘ദൃശ്യം 2’ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. എങ്കിലും ചിത്രത്തിന് എതിരെ വിദ്വേഷ പോസ്റ്റുകളും നെഗറ്റീവ് കമന്റുകളും ഉയരുന്നുണ്ട്. ദൃശ്യം 2വിലെ ചില രംഗങ്ങളെ അനുകൂലിച്ചും വിമര്‍ശിച്ചുമുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സജീവമാകുന്നത്.
ദൃശ്യം 2 മറ്റേതെങ്കിലും സംവിധായകര്‍ ആയിരുന്നു ഒരുക്കിയിരുന്നതെങ്കില്‍ ക്ലൈമാക്സ് മറ്റൊന്നായേനെ എന്ന ട്രോളുകളും ചിത്രത്തിന് നേരെ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ സിനിമയെക്കുറിച്ച് ഇറക്കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ദൃശ്യം ആദ്യ ഭാഗം സംവിധായകന് ജിസ് ജോയ് ആയിരുന്നു ഒരുക്കിയിരുന്നതെങ്കില്‍ രണ്ടാം ഭാഗം ഉണ്ടാവുമായിരുന്നില്ല എന്നാണ് വീഡിയോ പറയുന്നത്.
ദൃശ്യത്തിന്റെ അവസാന ഭാഗത്ത് കുറ്റബോധം തോന്നി പ്രഭാകറിനോട് വരുണിനെ കൊന്നത് താനാണെന്ന് സമ്മതിക്കുന്ന ജോര്‍ജുകുട്ടിയെ വീഡിയോയില്‍ കാണാം. ജിസ് ജോയ് ഒരുക്കിയ സണ്‍ഡേ ഹോളിഡേയിലെ കെപിഎസി ലളിതയുടെ കഥാപാത്രവും വീഡിയോയിലുണ്ട്.
അതിനോടൊപ്പം തന്നെ സിദ്ദിഖ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിലെ ഡയലോഗും പറയുന്നു. ഒടുവില്‍ കുറ്റസമ്മതം നടത്തി ജോര്‍ജുകുട്ടി ജയിലിലേക്ക് പോകുന്നു. വര്ക്കിച്ചന് ജെ. പുത്തന്‍വീട്ടില്‍ എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനായ നടനാണ് ഹരീഷ് കണാരൻ. സോഷ്യൽ മീഡിയയിൽ സജീവമായ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. തന്റെ...
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...