Connect with us

അനാവശ്യമായി ചൂടാകുന്നുണ്ടോ?… ബിഗ് ബോസ് മത്സരാർത്ഥിക്ക് ഉപദേശവുമായി അശ്വതി !

Malayalam

അനാവശ്യമായി ചൂടാകുന്നുണ്ടോ?… ബിഗ് ബോസ് മത്സരാർത്ഥിക്ക് ഉപദേശവുമായി അശ്വതി !

അനാവശ്യമായി ചൂടാകുന്നുണ്ടോ?… ബിഗ് ബോസ് മത്സരാർത്ഥിക്ക് ഉപദേശവുമായി അശ്വതി !

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന്‍ എന്ന നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു അൽഫോൺസാമ്മ എന്ന പരമ്പര . അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെ അമലയായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരത്തെ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിക്കുകയായിരുന്നു.

വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ബിഗ്‌ബോസിനെ വളരെ ശ്രദ്ധാപൂർവം വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഷോയുടെ ആദ്യ ഘട്ടത്തിലെല്ലാം സൗമ്യനായി കാണപ്പെട്ട അനൂപിന്റെ ദേഷ്യരംഗങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലും വൈറലാണ്. കഴിഞ്ഞ ദിവസം ഫിറോസും അനൂപും തമ്മിലുണ്ടായ വഴക്കിനെ വിലയിരുത്തിയാണ് അശ്വതി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ദേഷ്യം ഒരല്പം കുറച്ചാല്‍ നിങ്ങള്‍ ഷോയിലെ മികച്ച മത്സരാര്‍ത്ഥിയാകുമെന്നാണ് അശ്വതി അനൂപിനോട് കുറിപ്പിലൂടെ പറയുന്നത്. കൂടാതെ സൂര്യയുടെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ചും, ഫിറോസിന്റേയും ഭാര്യയുടെയും സ്ട്രാറ്റജിയെപ്പറ്റിയും താരം പറയുന്നുണ്ട്.

അശ്വതിയുടെ കുറിപ്പിങ്ങനെ

”അനൂപ് നിങ്ങള്‍ നല്ലൊരു പ്ലയെര്‍ ആയി വരുകയാണ്. പക്ഷെ അനാവശ്യമായി ചൂടാകുന്നുണ്ടോ.? ഇന്നലെ ആ ടാസ്‌കില്‍ കിടിലു പറഞ്ഞതാണ് പോയിന്റ്.. അതോണ്ട് ദേഷ്യം അല്‍പ്പം കുറക്കൂ.. ദേഷ്യപ്പെടാന്‍ റംസാന്‍ ഉണ്ട്. അതുപോലെ അഡോണി, മണിക്കുട്ടന്‍ ടാസ്‌കില്‍ നന്നായി പെര്‍ഫോം ചെയ്തപ്പോള്‍ ഫേക്ക് പ്ലയെര്‍ ആകുന്നതു എങ്ങനെയാണ്. അത് മനസിലായില്ല.. ഫ്രണ്ട്ഷിപ്പും ബന്ധോം ഒന്നും ടാസ്‌കില്‍ ഇല്ലാ അഡോണി.. അത് മനസ്സിലാക്കണം. പിന്നെ ഫിറോസും വൈഫും ബിഗ്ബോസിനു പറ്റിയ പ്ലയെര്‍സ് എന്ന് പറയാന്‍ പറ്റും. അവരുടെ ഞോണ്ടല്‍ സ്ട്രാറ്റജി വേറെയായിരിക്കുമല്ലെ. ഭാഗ്യയേച്ചിയെ ആയിരുന്നു ടാര്‍ഗറ്റ്.. പക്ഷെ ഏറ്റില്ല.. ഇപ്പൊ മിഷേലിന്റെ തലയിലേക്ക് ചാടിയിട്ടുണ്ട്… എന്തായാലും രണ്ടും കൂടിരുന്നുള്ള റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് രാത്രി വായിച്ചു മനപ്പാടം ആക്കുന്നുണ്ടാരുന്നു. സൂര്യ നീ വെറും നിഷ്‌കളങ്ക ആണ്.. ക്യാപ്റ്റന്‍സി വന്‍ പരാജയം ആരുന്നു അതിനാല്‍ എല്ലാരും എടുത്തിട്ട് അലക്കും അടുത്താഴ്ച. എന്തായാലും ഈ ആഴ്ച അവസാനത്തേക്കുള്ള സകല ഗുലാബികളും എല്ലാരും കൊടുത്തിട്ടുണ്ട്.”

ഇതില്‍ പറയുന്ന അഭിപ്രായം തന്റേത് മാത്രമാണെന്നും, എന്റെ കാഴ്ചപ്പാടുകള്‍ മാത്രമാണെന്നും അശ്വതി കുറിച്ചിട്ടുണ്ട്.

about bigg boss

More in Malayalam

Trending