1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമയിലേക്ക് വീണ്ടും ധന സഹായം ആവശ്യപ്പെട്ട് സംവിധായകന് അലി അക്ബര്‍. നിങ്ങളെല്ലാവരും കൂടെയുണ്ടാകുമെന്ന ധൈര്യമാണ് ഞങ്ങളെ മുന്നോട്ട് കൊണ്ടു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയുടെ ആവശ്യത്തിനായി തോക്കും, മറ്റ് സാധനങ്ങളും ഉണ്ടാക്കുന്ന ചിത്രം പങ്കുവെച്ചാണ് അലി അക്ബര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഒരു കോടി മതിയെന്നും, ഇനിയും സഹായിക്കണമെന്നും നേരത്തെ അലി അക്ബര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. മലയാള സിനിമയിലെ പ്രമുഖരാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും, അവര്‍ക്കുള്ള അഡ്വാന്‍സ് കൊടുത്തെന്നും അലി അക്ബര്‍ പറഞ്ഞു.
ഫെബ്രുവരി 20ന് വയനാട്ടില്‍ വെച്ചാണ് 1921ന്റെ ചിത്രീകരണം ആരംഭിച്ചത്. സ്വാമി ചിദാനന്തപുരിയായിരുന്നു കോഴിക്കോട് വെച്ച് നടന്ന പൂജ ഉദ്ഘാടനം ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തിലെ ഗാനം പുറത്തുവന്നിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...