
News
‘ഞാനൊരു തോൽവിയാണ്. എനിക്ക് ആ സംഘര്‍ഷത്തെ നിയന്ത്രിക്കാനായില്ലല്ലോ… കങ്കണ റണൗട്ട്
‘ഞാനൊരു തോൽവിയാണ്. എനിക്ക് ആ സംഘര്‍ഷത്തെ നിയന്ത്രിക്കാനായില്ലല്ലോ… കങ്കണ റണൗട്ട്

റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചതിനെ അപലപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ‘ഞാനൊരു തോൽവിയാണ്. എനിക്ക് ആ സംഘര്‍ഷത്തെ നിയന്ത്രിക്കാനായില്ലല്ലോ’ എന്ന് ട്വീറ്റിട്ടാണ് നടി സംഭവത്തെ വിമർശിച്ചത്.
ഇത്തരമൊരു സാഹചര്യം ഒഴിവാക്കാൻ താൻ പരമാവധി ശ്രമിച്ചതാണ്. ഇത്രയും വിശാലമായ ലോകത്തിൽ താൻ വെറുമൊരു പൊടിയാണെന്നും തന്റെ നിഷ്ക്രിയത്വം വലിയ തോൽവിയാണെന്നും കങ്കണ പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡതയെ തനിക്ക് സംരക്ഷിക്കാനായില്ലെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു. ട്രാക്ടർ റാലിയോടനുബന്ധിച്ച് കങ്കണ കർഷക പ്രക്ഷോഭത്തിന് പിന്തുണച്ചവർക്കെതിരെ വിഡിയോയിലൂടെ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു
കര്‍ഷക സമരത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന സംഭവങ്ങളെ പിന്തുണയ്ക്കുന്നവരും തീവ്രവാദികളാണെന്നായിരുന്നു കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞത്. കര്‍ഷകസംഘടനാപ്രതിനിധികള്‍ ചൊങ്കോട്ടയ്ക്ക് മുകളില്‍ പതാക ഉയര്‍ത്തി പ്രതിഷേധിച്ച ചിത്രം പങ്കുവച്ചായിരുന്നു നടിയുടെ വിമർശനം. ‘കര്‍ഷകരെ തീവ്രവാദികളെന്ന്് വിളിച്ചതിന് ഞാനുമായുള്ള കരാര്‍ പിന്‍വലിച്ചത് ആറ് ബ്രാന്‍ഡുകളാണ്. കര്‍ഷകരെ തീവ്രവാദി എന്ന് വിളിച്ചവരെ ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ സാധിക്കില്ലെന്നായിരുന്നു അവരുടെ വാദം. ഇപ്പോള്‍ നടക്കുന്ന അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന ഓരോ ഇന്ത്യക്കാരും രാജ്യദ്രോഹികളാണെന്നാണ് എനിക്ക് പറയാനുള്ളത്.’–കങ്കണ പറഞ്ഞു.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....