Connect with us

‘ബാറ്റും പന്തും തമ്മിലുള്ള പ്രണയത്തിന് തുടക്കം’; മിതാലി ആകാനൊരുങ്ങി താപ്‌സി

News

‘ബാറ്റും പന്തും തമ്മിലുള്ള പ്രണയത്തിന് തുടക്കം’; മിതാലി ആകാനൊരുങ്ങി താപ്‌സി

‘ബാറ്റും പന്തും തമ്മിലുള്ള പ്രണയത്തിന് തുടക്കം’; മിതാലി ആകാനൊരുങ്ങി താപ്‌സി

ക്രിക്കറ്റ് ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘സബാഷ് മിത്തു’. ഇന്ത്യന്‍ ക്രിക്കറ്റര്‍ മിതാലി രാജിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ മിതാലിയായി എത്തുന്നത് താപ്‌സിയാണ്. ഇപ്പോഴിതാ ‘സബാഷ് മിത്തു’വിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി അറിയിച്ചിരിക്കുകയാണ് താപ്‌സി.

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മിതാലി. അതുകൊണ്ട് തന്നെ മിതാലിയെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ക്രിക്കറ്റ് പരിശീലനം ആരംഭിച്ചിരിക്കുകയാണ് താപ്‌സി. ഇതിന്റെ ചിത്രങ്ങള്‍ താപ്‌സി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ബാറ്റും പന്തും തമ്മിലുള്ള പ്രണയത്തിന് തുടക്കം എന്നാണ് തന്റെ ചിത്രം പങ്കുവച്ചു കൊണ്ട് താപ്‌സി കുറിച്ചിരിക്കുന്നത്.

പോകാന്‍ ഒരുപാട് ദൂരമുണ്ട്. പക്ഷെ നല്ല തുടക്കം എന്നാല്‍ പകുതി ശരിയായെന്നാണ്. മറ്റൊരു നാഴികക്കല്ലായി ഇത് മാറുമെന്നും താപ്‌സി പറയുന്നു. മിതാലി രാജിനേയും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളേയും ട്വീറ്റില്‍ താപ്‌സി പരാമര്‍ശിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്.

രാഹുല്‍ ധൊലാക്കിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2019 ല്‍ മിതാലിയുടെ ജന്മദിനത്തിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. ഥപ്പഡ് ആണ് താപ്‌സിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. മറ്റൊരു സ്‌പോര്‍ട്‌സ് ഡ്രാമയായ രശ്മി റോക്കറ്റിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ചിത്രത്തിനായി താപ്‌സി നടത്തിയ ട്രാന്‍സ്ഫര്‍മേഷന്‍ കൈയ്യടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹസീന്‍ ദില്‍രുപ, ലൂപ് ലപ്പേട്ട തുടങ്ങിയ ചിത്രങ്ങളാണ് താപ്‌സിയുടെ വരാനിരിക്കുന്ന സിനിമകള്‍

More in News

Trending

Recent

To Top