
Malayalam
യുവതിയോട് ഫോണിൽ അശ്ലീലപരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കോടതിയിൽ ഹാജരായി!
യുവതിയോട് ഫോണിൽ അശ്ലീലപരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കോടതിയിൽ ഹാജരായി!

യുവതിയോട് ഫോണിൽ അശ്ലീലപരാമർശം നടത്തിയ കേസിൽ നടൻ വിനായകൻ കോടതിയിൽ ഹാജരായി. ഇന്നുരാവിലെയാണ് അദ്ദേഹം കൽപ്പറ്റ ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യമെടുക്കാനായി എത്തിയത്.കോട്ടയം പാമ്പാടി സ്വദേശിയായ യുവതിയാണ് വിനായകനെതിരെ പരാതി നൽകിയത്.
കൽപ്പറ്റയിൽ വച്ച് വിനായകനെ ഫോണിൽ വിളിച്ചപ്പോൾ നടൻ അപമാനിക്കുകയും അശ്ളീലം പറയുകയും ചെയ്തുവെന്നായിരുന്നു പരാതി. സംഭവം നടന്ന സ്ഥലമായതിനാലാണ് കൽപ്പറ്റ പൊലീസ് കേസെടുത്തത്. തുടർന്ന് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായ വിനായകനെ അറസ്റ്റുചെയ്തശേഷം ജാമ്യത്തിൽ വിട്ടിരുന്നു.
നാലുമാസത്തോളം നീണ്ട അന്വേഷണത്തിനുശേഷം അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. യുവതിയോട് താൻ മോശമായി സംസാരിച്ചെന്ന് നടൻ സമ്മതിച്ചെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിനായകനെതിരെ ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
about Vinayakan
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
സിനിമയെ കഴിഞ്ഞ 48 വർഷമായി ഒരു ധ്യാനമായി, തപമായി കൊണ്ടുനടക്കുകയാണ് മമ്മൂട്ടി. ഇന്നും ഒരു പുതുമുഖനടൻറെ ആവേശത്തോടെയാണ് ഓരോ കഥാപാത്രത്തിലേക്കും അദ്ദേഹം...