Connect with us

നസ്രിയ ഇനി തെലുങ്കിൽ; അരങ്ങേറ്റം നാനിയോടൊപ്പം

Malayalam

നസ്രിയ ഇനി തെലുങ്കിൽ; അരങ്ങേറ്റം നാനിയോടൊപ്പം

നസ്രിയ ഇനി തെലുങ്കിൽ; അരങ്ങേറ്റം നാനിയോടൊപ്പം

മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്കിലേയ്ക്ക് ചുവടുവെക്കുന്നു. യുവതാരം നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. നാനിയുടെ ഇരുപത്തിയെട്ടാമത്തെ ചിത്രം കൂടിയാണിത്. നാനിയും നസ്രിയയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്.

റൊമാന്റിക് എന്റർടെയ്നറായി ഒരുങ്ങുന്ന സിനിമ വിവേക് അത്രേയ സംവിധാനം ചെയ്യുന്നു. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമാണം. നവംബര്‍ 21 ന് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിടും.ഈ ദീപാവലിക്ക് തെലുങ്ക് സിനിമാ കുടുംബത്തിലേക്ക് നമുക്ക് നസ്രിയയെ സ്വാഗതം ചെയ്യാം എന്നാണ് സംവിധായകന്‍ വിവേക് അത്രേയ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

മലയാളത്തില്‍ ഇറങ്ങിയ ട്രാന്‍സ് ആണ് നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ. മുമ്പ് തമിഴില്‍ അഭിനയിച്ചിരുന്നെങ്കിലും ആദ്യമായാണ് നടി തെലുങ്കില്‍ എത്തുന്നത്. തമിഴില്‍ അറ്റ്‌ലി ഒരുക്കിയ രാജാ റാണി എന്ന ചിത്രത്തിലെ നസ്രിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top