Connect with us

ചാക്കോച്ചന്റെ നായിക.. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപെട്ടു.. ദാമ്പത്യ ജീവിതം ഒരുവർഷം മാത്രം… ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നു

Malayalam

ചാക്കോച്ചന്റെ നായിക.. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപെട്ടു.. ദാമ്പത്യ ജീവിതം ഒരുവർഷം മാത്രം… ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നു

ചാക്കോച്ചന്റെ നായിക.. ആദ്യ സിനിമയിലൂടെ ശ്രദ്ധിക്കപെട്ടു.. ദാമ്പത്യ ജീവിതം ഒരുവർഷം മാത്രം… ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമാകുന്നു

ഓർഡിനറിയിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച നായികയാണ് ശ്രിത ശ്രിവദാസ്. ആദ്യ സിനിമയിലൂടെ തന്നെ ഏറെ ആരാധകരെ കീഴടക്കിയ താരത്തിന് വളരെ കുറച്ച് സിനിമകളിൽ മാത്രമേ തിളങ്ങാൻ സാധിച്ചിട്ടുള്ളു

മൈക്രോ ബയോളിജിയിൽ ബിരുദം നേടിയ ശ്രിത അഭിനയത്തിന് പുറമെ അവതരണ രംഗത്തും സജീവമായിരുന്നു. മണി ബാക് പോളിസി, 10.30 എഎം ലോക്കൽ കോൾ, കൂതറ തുടങ്ങി പത്തിൽ അധികം സിനിമകളിൽ ശ്രിത നായികയായി എത്തിയെങ്കിലും തുടർച്ചയായ പരാജയങ്ങൾ കാരണം ഇടക്കാലത്ത് സിനിമയയിൽ നിന്നും ഇടവേളയെടുത്തു.

മലയാളവും കടന്ന് തമിഴിലെ നായികയായി മാറിയിരിക്കുകയാണ് ശ്രിത.. അതേ സമയം മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ ശക്തമായ സാന്നിധ്യം അറിയിക്കുകയും ചെയ്തു. ഇപ്പോൾ ഇതാ ശ്രിതയുടെ വിശേഷങ്ങള്‍ വീണ്ടും ശ്രദ്ധേമാവുകയാണ്.

സിനിമ പണ്ട് മുതൽക്ക് തന്നേ ഇഷ്ടമായിരുന്നുവെന്ന് ശ്രിത പറയുന്നു . ‘എന്നാല്‍ അഭിനയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു . കുഞ്ചാക്കോ ബോബന്റെ നായികയാണെന്ന് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു. വെള്ളിത്തിരയില്‍ ഒരുപാട് പാര്‍വതിമാര്‍ ഉള്ളതിനാല്‍ പേര് മാറ്റാന്‍ ഓര്‍ഡിനറിയുടെ സംവിധായകന്‍ സുഗീത് ഉപദേശിച്ചു. പിന്നീട് ശ്രിത എന്ന പേര് സ്വീകരിച്ചു. ആ പേര് ഭാഗ്യം തരുമെന്ന് ഒരിക്കലും കരുതിയില്ല. എട്ട് വര്‍ഷം മുന്‍പാണ് ഓര്‍ഡിനറി എത്തുന്നത്. ആ സിനിമയെയും കല്യാണി എന്ന നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടിയെയും ആളുകള്‍ ഇപ്പോഴും ഓര്‍ക്കുന്നു. എവിടെ പോയാലും തിരിച്ചറിയുന്നു. ഞങ്ങള്‍ ഇടയ്ക്കിടെ കാണുന്ന സിനിമയാണെന്നും എപ്പോള്‍ കണ്ടാലും മടുപ്പ് തോന്നില്ലെന്നും ആളുകള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. കല്യാണി എന്ന കഥാപാത്രത്തിന് ഇത്രമാത്രം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയില്ലെന്ന് താരം പറയുന്നു

ഒരുപാട് സുഹൃത്തുക്കളില്ല. എന്നും വിളിച്ച് സംസാരിക്കുന്ന സൗഹൃദങ്ങളുമില്ല. എന്നാല്‍ വളരെ കുറച്ച് നല്ല ആളുകള്‍ അടുത്ത സുഹൃത്തുക്കളായിട്ടുണ്ട്. സൗഹൃദം എല്ലാ സമയത്തും ബലമാണ്. ജീവിതത്തില്‍ സൗഹൃദത്തിന് ഏറെ പ്രധാന്യം നല്‍കുന്ന ആളാണ് ഞാന്‍. എല്ലാ കാര്യങ്ങളും സുഹൃത്തുക്കളുമായി പങ്കുവെക്കാറുണ്ട്. അത് നല്ലത് എന്നാണ് കരുതുന്നത്. വ്യക്തിപരമായ കാര്യങ്ങള്‍ സിനിമയുമായി വലിച്ചിഴക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇപ്പോള്‍ ഈ കാര്യങ്ങളില്‍ എല്ലാം ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ലോകം മുഴുവന്‍ മാറി കൊണ്ടിരിക്കുകയാണ്. എല്ലാ ആളുകളിലും മാറ്റം പ്രകടമാണ്. തെന്നിന്ത്യന്‍ സിനിമയില്‍ വിവാഹശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്ന നടിമാരുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞ് മടങ്ങി വരും. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്ന് മറ്റ് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരുമുണ്ട്. അഭിനയവും കുടുംബ ജീവിതവും ഒരേ പോലെ കൊണ്ട് പോവാന്‍ ശ്രമിക്കുന്നവരുമുണ്ടെന്നും ശ്രിത പറയുന്നു

2014ല്‍ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹം കഴിഞ്ഞ ശേഷം ആ ബന്ധം ഒരു വർഷം മാത്രമേ മുന്നോട്ട് പോയിട്ടുള്ളു. പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേർപെടുത്തിയത്. ചില കാരണങ്ങൾ കൊണ്ട് ആ സമയത്ത് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ശ്രിത പറയുന്നു.

More in Malayalam

Trending

Recent

To Top