
Malayalam
നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോൾ സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണും
നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്പോൾ സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനശ്വര രാജന്. കാലു കാണിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചു എന്ന് ആരോപിച്ച് സൈബര്‍ ആങ്ങളമാരുടെ വന്‍ സൈബര്‍ ആക്രമണത്തിനും ഉപദേശത്തിനുമാണ് അനശ്വര ഇരയായത്.
ഇപ്പോളിതാ ഡബ്ളിയുസിസിയുടെ റെഫ്യൂസ് ദി അബ്യൂസ് കാമ്ബയിനിന്റെ ഭാഗമായി പ്രതികരിക്കുകയാണ് അനശ്വര,. സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവയ്ക്കുന്ന തന്റെ സന്തോഷങ്ങള്‍ക്ക് കീഴില്‍ ഉണ്ടാകുന്ന അസഭ്യവര്‍ഷങ്ങള്‍ വായിക്കുന്ന എല്ലാവര്ക്കും, നമ്മള് 21ാം നൂറ്റാണ്ടിലല്ലേ ജീവിക്കുന്നത്, ഇനിയും മാറാനായില്ലേ എന്ന ചിന്തയുണ്ടാകുമെന്ന് അനശ്വര വ്യക്തമാക്കി. നിങ്ങളൊക്കെ നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചുപറയുമ്ബോള് സൂക്ഷിക്കണം, അത് നാലു കോടിയിലേറെ ജനങ്ങള്‍ കാണുന്നുണ്ടെന്ന്. പഠിക്കണം ബഹുമാനിക്കാന്‍’, താരം കൂട്ടിച്ചേര്‍ത്തു
തന്റെ പതിനെട്ടാം വയസ് പൂര്‍ത്തിയായ സന്തോഷത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നടി പങ്കുവെച്ച ചിത്രങ്ങള്‍ വന്‍ സൈബര്‍ ആക്രമണത്തിനിരയായി.അനശ്വര ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു സൈബര്‍ ആങ്ങളമാര് രംഗത്ത് എത്തിയത്.സംഭവം വിവാദം ആയതോടെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി നടിമാര്‍ രംഗത്ത് എത്തിയിരുന്നു.റിമ കല്ലിങ്കലടക്കമുള്ള നടിമാര്‍’യെസ് വീ ഹാവ് ലെഗ്സ്’എന്ന കാമ്പയിനും തുടക്കം കുറിച്ചിരുന്നു
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....