
Malayalam
സന്തോഷം.. നിന്നെ കാരണം ഞാൻ രാവിലെ മുതൽ ഈ ഫോൺ താഴെ വച്ചിട്ടില്ല..’ കൃഷ്ണ പ്രഭയുടെ കമന്റ്റിന് ആര്യയുടെ ഉഗ്രൻ മറുപടി…
സന്തോഷം.. നിന്നെ കാരണം ഞാൻ രാവിലെ മുതൽ ഈ ഫോൺ താഴെ വച്ചിട്ടില്ല..’ കൃഷ്ണ പ്രഭയുടെ കമന്റ്റിന് ആര്യയുടെ ഉഗ്രൻ മറുപടി…

രണ്ടു ദിവസമായി സോഷ്യൽമീഡിയയിൽ അലയടിച്ച ചിത്രമായിരുന്നു കൃഷ്ണപ്രഭയും ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ രജിത് കുമാറും തമ്മിൽ വിവാഹിതരായി എന്ന തരത്തിലുള്ള ചിത്രമായിരുന്നു.
സിനിമ-സീരിയൽ രംഗത്തുള്ളവർ പരസ്പരം വിവാഹം കഴിക്കുന്നത് പുതുമയുള്ള ഒരു കാര്യമൊന്നുമല്ല. ഒരു സീരിയലിന്റെ ഷൂട്ടിന് വേണ്ടി എടുത്ത സ്റ്റീൽസ് ലീക്കായി അത് ആ താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന് തരത്തിൽ വരെ എത്തിയാൽ പിന്നെ പറയേണ്ടതില്ലല്ലോ. അത്തരത്തിൽ ഒരു സംഭവം ഈ കഴിഞ്ഞ ദിവസം നടി കൃഷ്ണപ്രഭയുടെ ജീവിതത്തിലും സംഭവിച്ചത്.
രാവിലെ മുതൽ താരത്തിന്റെ ഫോണിൽ മെസ്സേജും കോളുകളും വന്നുകൊണ്ടേയിരുന്നു. കൃഷ്ണപ്രഭയും ബിഗ് ബോസിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ രജിത് കുമാറും തമ്മിൽ വിവാഹിതരായി എന്ന തരത്തിൽ സംശയങ്ങൾ ഉന്നയിച്ച് കൃഷ്ണപ്രഭയുടെ സുഹൃത്തുക്കളും ആരാധകരും വിളിച്ചു ചോദിച്ചു. ഏഷ്യാനെറ്റിൽ പുതിയതായി ആരംഭിക്കുന്ന ഒരു ഹാസ്യ പരമ്പരയിലെ സ്റ്റിൽസാണ് രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
സംഭവം ഓൺലൈനിൽ ആളിപടർന്നതോടെ താരം തന്നെ അവസാനം ഗതികേട്ട് പോസ്റ്റ് ഇടേണ്ടി വന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലായെന്നും ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ പുതിയതായി ആരംഭിക്കുന്ന ഹാസ്യ പരമ്പരയിൽ നിന്നുള്ളതാണെന്നും കൃഷ്ണപ്രഭ കുറിച്ചു. ഒരു ഹാസ്യ താരം കൂടിയായ കൃഷ്ണപ്രഭ ഹാസ്യത്തിന്റെ പൊടികൈകൾ കലർത്തിയാണ് പോസ്റ്റ് ഇട്ടത്.
തന്റെ വിവാഹം ഇങ്ങനെയല്ലായെന്ന് ഹാസ്യരൂപേണ താരം എഴുതി. പോസ്റ്റിന് താഴെ ബിഗ് ബോസിലെ മറ്റൊരു മത്സരാർത്ഥി ആയിരുന്ന ആര്യ ബഡായിയും മറുപടി ഇട്ടു. ‘സന്തോഷം.. നിന്നെ കാരണം ഞാൻ രാവിലെ മുതൽ ഈ ഫോൺ താഴെ വച്ചിട്ടില്ല..’ എന്ന് ആര്യ കമന്റ് ചെയ്തു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...