
Malayalam
എന്റെ ശരീരത്തിൽ നോക്കി ആ നിർമ്മാതാവ് പറഞ്ഞത് സഹിക്കാൻ കഴിഞ്ഞില്ല; ആ മനുഷ്യനോട് ഞാൻ ഇതുവരെ ക്ഷമിച്ചിട്ടില്ല
എന്റെ ശരീരത്തിൽ നോക്കി ആ നിർമ്മാതാവ് പറഞ്ഞത് സഹിക്കാൻ കഴിഞ്ഞില്ല; ആ മനുഷ്യനോട് ഞാൻ ഇതുവരെ ക്ഷമിച്ചിട്ടില്ല

മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് നടി വിദ്യാ ബാലൻ. നിരവധി ചിത്രങ്ങളിലൂടെ ഹിന്ദിയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി മാറി കഴിഞ്ഞിരിക്കുന്നു. ഇപ്പോളിതാ സിനിമാരംഗത്ത് നിന്നും താൻ നേരിട്ട അപമാനങ്ങൾ തുറന്ന് പറയുകയാണ് വിദ്യാ ബാലൻ. തുടക്കത്തിൽ നിരവധി പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും ഇരയായിരുന്നു. അത്തരമൊരു അനുഭവമാണ് നടി പങ്കുവച്ചത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തമിഴ് നിര്‍മ്മാതാവ് തന്റെ മുഖത്തുനോക്കി പറഞ്ഞ കാര്യത്തെ കുറിച്ചും വിദ്യ വെളിപ്പെടുത്തി.അവരെ നോക്കൂ,ഒരു നായികയെ പോലെ ഉണ്ടോ എന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാമര്‍ശം.ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി.കണ്ണാടിയില്‍ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല.കാരണം കാണാന്‍ ഭംഗിയില്ലെന്നായിരുന്നു ഞാന്‍ വിശ്വസിച്ചത്.ഒരുപാട് കാലം ആ തോന്നല്‍ ഉണ്ടായിരുന്നു.അന്ന് ആ മനുഷ്യനോട് ക്ഷമിച്ചില്ല.പക്ഷേ ഇന്ന് എനിക്ക് സന്തോഷമുണ്ട്,ഞാന്‍ എങ്ങനെയാണോ ആ രീതിയില്‍ എന്നെ ഇഷ്ടപ്പെടാന്‍ പഠിച്ചിരിക്കുന്നു.-വിദ്യാ ബാലന് പറഞ്ഞു.
മുന്‍പ് ആദ്യകാലത്ത് നേരിട്ട അനുഭവങ്ങള്‍ മൂലം തമിഴ് സിനിമ ചെയ്യാന്‍ തനിക്ക് അത്ര താല്പര്യമില്ലായിരുന്നുവെന്ന് വിദ്യാ ബാലന് തുറന്നുപറഞ്ഞിരുന്നു.എന്നാല്‍ ആ അനുഭവങ്ങളാണ് പിന്നീട് എന്നെ ഞാനാക്കിയതെന്ന് മനസിലായെന്നും നടി പറഞ്ഞു.ഒരു അനുഭവം കൊണ്ടുമാത്രം ആ ഇന്‍ഡസ്ട്രിയെ വേണ്ടെന്നു വെയ്ക്കേണ്ട കാര്യമില്ലെന്ന് പിന്നീട് എനിക്ക് തോന്നി.താന്‍ എന്തൊക്കെയായാലും ഒരു തമിഴ് ഗേള്‍ ആണ്.അപ്പോള്‍ എത്ര നാള് തമിഴ് സിനിമ ചെയ്യാതിരിക്കും.-ഒരു അഭിമുഖത്തില്‍ വിദ്യാ ബാലന് പറഞ്ഞു.
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...