
Malayalam
ഒരിക്കലും തല കുനിക്കരുത്; എല്ലായ്പ്പോഴും അത് ഉയർത്തിപ്പിടിക്കുക; അശ്വതി നായരുടെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഒരിക്കലും തല കുനിക്കരുത്; എല്ലായ്പ്പോഴും അത് ഉയർത്തിപ്പിടിക്കുക; അശ്വതി നായരുടെ പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കേരളത്തില് ഏറ്റവും ജനപ്രീതി നേടിയ പരമ്പരയായ ഉപ്പും മുളകിൽ പൂജ ജയറാം ആയെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് അശ്വതി നായർ. പരമ്പരയിൽ നിന്ന് ലച്ചുവിന്റെ പിന്മാറ്റത്തോടെയായിരുന്നു അശ്വതി ഉപ്പും മുളകിലേക്ക് എത്തിയത്. അൽപ്പം വ്യത്യസ്തത നിറഞ്ഞ അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. ലച്ചുവിന്റെ കുറവ് ഏകദേശം നികത്താൻ പൂജാ ജയറാം എന്ന കഥാപാത്രത്തിനു കഴിഞ്ഞു എന്നാണ് പൊതുവെ ഉള്ള സംസാരം.
അഭിനേത്രി എന്ന നിലയിൽ ഉയരും മുൻപേ തന്നെ വീഡിയോ ജോക്കി ആയും താരം മിനി സ്ക്രീനിൽ നിറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങൾ ആണ് അധികവും ആരാധകർക്കായി പങ്ക് വയ്ക്കുക. ഇപ്പോൾ ഇതാ രാജകീയ പ്രൗഢിയിൽ, അതിനേക്കാളേറെ മനോഹരമായ ഒരു ക്യാപ്ഷൻ നൽകിക്കൊണ്ടാണ് അശ്വതി പുതിയ ചിത്രം പങ്ക് വച്ചിരിക്കുന്നത്. “ഒരിക്കലും തല കുനിക്കരുത്. എല്ലായ്പ്പോഴും അത് ഉയർത്തിപ്പിടിക്കുക. ലോകത്തെ നേരെ നോക്കി കാണുക”, എന്ന ക്യാപ്ഷൻ ആണ് അശ്വതി ചിത്രത്തിന് നൽകിയിരിക്കുന്നത്. നിരവധി ആരാധകർ ആണ് പുതിയ ചിത്രം ഏറ്റെടുത്തിരിക്കുന്നത്.
പൂജയുടെ അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും ഓവർ ആക്റ്റിംഗിന്റെ അതിപ്രസരം കൂടുന്ന പോലെ തോന്നുന്നുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതെ സമയം തന്നെ ലച്ചുവിന് പകരക്കാരിയായി എത്തിയ പൂജയെ മാറ്റണമെന്നും ലച്ചുവിനെ തിരിച്ച് കൊണ്ട് വരണമെന്നുമാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് . യൂട്യൂബിൽ വിഡിയോയോയ്ക്ക് താഴെ പൂജയ്ക്ക് എതിരെ നെഗറ്റീവ് കമന്റ് കളും പ്രത്യക്ഷപെടുന്നുണ്ട്. ഇപ്പോൾ അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളും ക്യാപ്ഷനും തന്നെ ഇതൊന്നും ബാധിക്കില്ലെന്ന് വ്യക്താക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഒരുകൂട്ടർ വാദിക്കുന്നത്
ഓവർ ആക്റ്റിംഗിന്റെ അതിപ്രസരം എന്ന് അശ്വതിക്കെതിരെ ശബ്ദം ഉയർത്തുന്നവർ എന്തുകൊണ്ട് കഥാപാത്രത്തിന് അനുസൃതമായി താരം മാറുന്നതാണ് എന്ന് ചിന്തിക്കുന്നില്ല എന്ന് പറയുന്നവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിനയം പോരാ എന്ന് പറയുന്നവർ ഉണ്ടെങ്കിലും താരത്തെ ആരാധിക്കുന്ന നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇൻസ്റ്റയിൽ ഫോളോവേഴ്സിന്റെ എണ്ണം കൂടിയത് അതിന്റെ സൂചനയാണ്
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...