Connect with us

അഹാനയെ വെട്ടിലാക്കി ആ ‘സൈബർ ബുള്ളി ‘ തെളിവുകൾ അടക്കം കിടിലൻ മറുപടി

Malayalam

അഹാനയെ വെട്ടിലാക്കി ആ ‘സൈബർ ബുള്ളി ‘ തെളിവുകൾ അടക്കം കിടിലൻ മറുപടി

അഹാനയെ വെട്ടിലാക്കി ആ ‘സൈബർ ബുള്ളി ‘ തെളിവുകൾ അടക്കം കിടിലൻ മറുപടി

കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത് പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ കമന്റിട്ടയാളെ അഹാന വിമർശിച്ചിരുന്നു .ഇപ്പോൾ അഹാനയ്ക്ക് അക്ഷരാർത്ഥത്തിൽ കുറിക്കുകൊള്ളുന്ന മറുപടിയാണ് നൽകിയിരിക്കുന്നത് . തന്റെ കമന്റിന്റെ പകുതി മാത്രം എടുത്ത് ബാക്കിയുള്ള ഭാഗം നീക്കി തന്നെ ഒരു ‘സൈബർ ബുള്ളി’ ആയി അഹാന ഫോളോവ്ഴ്സിനു മുന്നിൽ അവതരിപ്പിച്ചെന്നാണ് മിസ‌്ഹാബ് മുസ്തഫ എന്നയാൾ പറയുന്നത്. തെളിവായി ഇദ്ദേഹം തന്റെ കമന്റിന്റെ സ്ക്രീൻഷോട്ടുകളും സമൂഹമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്.

മുസ്തഫയുടെ കമന്റ് ഇപ്രകാരമാണ്. ‘കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ കോവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നു എന്നാണ് അഹാന പറഞ്ഞത്. സ്വർണ കള്ളക്കടത്ത് മറയ്ക്കാനാണ് സർക്കാർ ലോക്ഡൗൺ പ്രഖ്യാപിച്ചതെന്നും പറഞ്ഞു. ഇപ്പോൾ താങ്കൾ പറയുന്നു കോവിഡ് വളരെ വേഗം പടരുന്നുവെന്നും സമൂഹവ്യാപനം ഉണ്ടാകുമെന്നും. അതിനെതിരെ സർക്കാരിനായി താങ്കൾ ഒരു വിഡിയോയും ചെയ്തു. സൈബർ ബുള്ളിയിങ്ങിനെതിരായ താങ്കളുടെ വിഡിയോ നല്ലതായിരുന്നു. താങ്കൾ അത്രയേറെ വിമർശിക്കപ്പെട്ടിരുന്നു. പക്ഷേ എന്റെ അഭിപ്രായത്തിൽ ലോക്ഡൗൺ സംബന്ധിച്ചുള്ള താങ്കളുടെ തെറ്റായ വാദമാണ് അതിനു കാരണം. നിങ്ങളുടെ തെറ്റ് മറച്ചു പിടിക്കുന്നതിനു പകരം അത് എന്തു കൊണ്ട് അംഗീകരിച്ചു കൂട ? മാത്രമല്ല മുസ്തഫ സ്ക്രീൻഷോട്ടുകളും പങ്കു വച്ചു.
അതിൽ കുറച്ചു ഭാഗം മാത്രം എടുത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കിയ അഹാന ചോദിച്ചത് ഇതാണ്. ‘ഫെയ്സ്ബുക്കിൽ ഒരാൾ ഇട്ട കമന്റാണ് ഇത്. ഇൗ സർ പറയുന്നത് ഞാൻ അക്രമിക്കപ്പെട്ടത് തെറ്റായ വാദം നടത്തിയതു കൊണ്ടാണ് എന്നാണ്. സർ പക്ഷേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ താങ്കളുടെ ഇൗ വാദമെന്ന് പറയുന്നത് അവൾ ബലാൽസംഗം ചെയ്യപ്പെട്ടത് ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതു കൊണ്ടാണ് എന്നു പറയുന്നതു പോലെ തന്നെയല്ലേ ?

എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലാണ് മുസ്തഫ പ്രതികരിച്ചത്. ‘സൈബർ ബുള്ളിയിങ്ങിനെതിരായി പോരാടിയ അതേ ആൾ എന്റെ കമന്റ് എടുത്ത് പകുതി ഭാഗം ഡിലീറ്റ് ചെയ്ത് അവരുടെ 19 ലക്ഷം ഫോളോവേഴ്സിനു മുന്നിൽ എന്നെ ഒരു ‘ബുള്ളി’ ആക്കി അവതരിപ്പിച്ചു. ഒരു നടി എന്ന നിലയിൽ ഫോളോവേഴ്സിൽ നിന്നുയരുന്ന ചോദ്യങ്ങൾ സ്വീകരിക്കാനുള്ള പക്വത അവർ കാണിക്കേണ്ടതാണ്. എന്റെ കമന്റിൽ ഞാൻ അവരെ ആക്രമിച്ചില്ലെന്നു മാത്രമല്ല ആക്രമിക്കുന്നവരെ ഒരു തരത്തിലും ന്യായീകരിച്ചുമില്ല. എന്തിനെതിരെയാണോ അവർ പോരാടുന്നത് അതു തന്നെയാണ് അവർ എന്നോടും ചെയ്തത്.’ എന്നും അദ്ദേഹം പറയുന്നു.

സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തവും മനോഹരവുമായ ഭാഷയിൽ പ്രതികരിച്ച യുവനടി അഹാന കൃഷ്ണയുടെ വിഡിയോ പങ്കുവച്ച് പൃഥ്വിരാജ് സുകുമാരൻ അടക്കമുള്ള താരങ്ങൾ രംഗത്ത് വന്നിരുന്നു.. സൈബർ ആക്രമണങ്ങൾ നടത്തുന്നവർക്ക് ഒരു പ്രണയലേഖനം’ എന്ന പേരിലായിരുന്നു അഹാന കൃഷ്ണയുടെ വിഡിയോ. അതേ സമയം ലോക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അസഭ്യം പറഞ്ഞല്ല ആ വിഷയത്തിൽ മറ്റുള്ളവർ പ്രതികരിക്കേണ്ടിയിരുന്നതെന്ന് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി വിമർശിച്ചിരുന്നു . സൈബർആക്രമണവുമായി ബന്ധപ്പെട്ട അഹാനയുടെ വിഡിയോ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു നടി. ‘അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്. അതവരുടെ സംസ്കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയിൽ വിമർശിക്കുന്നത് നിങ്ങളുടെ സംസ്കാരമില്ലായ്മയുമല്ലേ?’–ഭാഗ്യലക്ഷ്മി ചോദിച്ചിരുന്നു.എന്നാൽ അഹാന കുറിച്ഛ്ക്കിച്ച് പറഞ്ഞത് ഇങ്ങനെ ആയിരുന്നു എപ്പോഴും സോഷ്യൽ മീഡിയയിൽ കാണുന്നതാണ് സൈബർ അറ്റാക്ക്. ഇതിനെക്കുറിച്ച് ഞാനും അറിവുള്ളവളാണ്. എന്നാൽ സ്വന്തമായി അനുഭവമുണ്ടായപ്പോഴാണ് ഇതിന്റെ രൂക്ഷത മനസിലായത്. പൊതുഇടങ്ങളിൽ അഭിപ്രായം പറയാനുള്ള അവകാശത്തെ മാനക്കുന്നു. പക്ഷേ സംഭവമെന്താണെന്നു പോലും അറിയാതെ മറ്റുള്ളവരെ ആക്രമിക്കുന്നത് ശരിയല്ല.എന്നും അഹാന പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top