
Malayalam
ദൃശ്യം 2 ഓഗസ്റ്റ് 17ന് ഷൂട്ടിങ് ആരംഭിക്കുമോ? ജിത്തു ജോസഫ് പറയുന്നു
ദൃശ്യം 2 ഓഗസ്റ്റ് 17ന് ഷൂട്ടിങ് ആരംഭിക്കുമോ? ജിത്തു ജോസഫ് പറയുന്നു

പുതിയ സിനിമകളുടെ ഷൂട്ടിങ് പാടില്ലെന്ന് പറയുന്ന നിര്‍മാതാക്കള്‍ സിനിമയിലെ ദിവസവേതനക്കാരുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കണമെന്ന് സംവിധായകന് ജിത്തു ജോസഫ്.
മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2 പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എതിരല്ലെന്നും സിനിമ ഓഗസ്റ്റ് 17ന് തന്നെ ഷൂട്ടിങ് ആരംഭിക്കുമെന്നും ജിത്തു ജോസഫ് അറിയിച്ചു. താനുള്‍പ്പടെ പ്രതിഫലം കുറച്ചാണ് ദൃശ്യം രണ്ടുമായി സഹകരിക്കുന്നതെന്നും സംവിധായകന് വ്യക്തമാക്കി.
കോവിഡ് മാനദണ്ഡത്തില്‍ മാറ്റമില്ലെങ്കില്‍ ദൃശ്യം രണ്ട് ഒാഗസ്റ്റ് പതിനേഴിനുതന്നെ ആരംഭിക്കും. ഇത് പറയുമ്ബോള്‍ പുതിയ സിനിമകളുടെ ഷൂട്ടിങ് തുടങ്ങാതെ കോവിഡ്കാല സിനിമ പ്രതിസന്ധി മാറില്ലെന്ന് വ്യക്തമാക്കുകയാണ് ജിത്തു ജോസഫ്.
വലിയ നടന്മാരുടെ കയ്യില്‍ പണമുണ്ടാകാം. സിനിമയിലെ ദിവസവേതനക്കാരുടെ സ്ഥിതി മറിച്ചാണ്. പുതിയ സിനിമകള്‍ പാടില്ലെന്ന് പറയുന്ന നിര്‍മാതാക്കള്‍ അത് തിരിച്ചറിയണം.
എല്ലാ സിനിമകളുടെയും റിലീസിങ് ഉള്‍പ്പെടെ കൂട്ടായി തീരുമാനിക്കാവുന്നതേയുള്ളു. താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പ്രതിഫലവും സിനിമയുടെ ചെലവും കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തോട് താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും യോജിപ്പുണ്ടെങ്കിലും പുതിയ സിനിമകള്‍ പാടില്ലെന്ന നിര്‍മാതാക്കളുടെ തീരുമാനത്തോട് വിയോജിപ്പാണ്. ഇതിനിടയിലാണ് ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങും പ്രഖ്യാപിച്ചത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...