ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരമ്ബരയ്ക്ക് മികച്ച സ്വീകാര്യതയാണ് റെബേക്കയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശ്രീറാം രാമചന്ദ്രനാണ് നായകന്. വിവിധ പരിപാടികളിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് റെബേക്ക സന്തോഷ്.
ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയതിന് പിന്നാലെയായാണ് സീരിയലുകളുടെ ചിത്രീകരണവും പുനരാരംഭിച്ചത്. നാളുകള്‍ക്ക് ശേഷം ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തിയതിന്റേയും ലോക് ഡൗണ്‍ സമയത്തെ നേരമ്ബോക്കുകളേയുമൊക്കെ കുറിച്ച് വാചാലയായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. വീണ്ടും ഷൂട്ടിംഗിനായി പോവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തന്നെയാണ് ഷൂട്ടിംഗ് നടത്തുന്നത്. കുറച്ച് അംഗങ്ങളേ ഇപ്പോഴുള്ളൂ. എല്ലാവരും അന്യോന്യം സഹായിച്ചും പിന്തുണച്ചുമാണ് എല്ലാം ചെയ്യുന്നത്. ലോക് ഡൗണ്‍ സമയത്താണ് വീട്ടുകാരോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാനായത്. ഫോട്ടോഗ്രാഫിയിലും വെബ് സീരീസിലുമൊക്കെയായി ചില പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ലോക് ഡൗണായതോടെ ബോറടിക്കുന്നുവെന്ന് അമ്മയോട് പറഞ്ഞിരുന്നു, ആ സമയത്ത് അമ്മ നല്കിയ മറുപടിയാണ് തന്നെ ആശ്ചര്യപ്പെടുത്തിയതെന്നും റെബേക്ക പറയുന്നു. എല്ലാ ദിവസവും എന്രെ അവസ്ഥ ഇതാണെന്നായിരുന്നു അമ്മ നല്കിയ മറുപടി. നമ്മളെല്ലാം തിരക്കുകളുമായി പോവുമ്ബോഴും വീടുകളില്‍ അമ്മമാര്‍ ഇതേ അവസ്ഥയിലായിരിക്കുമെന്നോര്ത്തത് അപ്പോഴാണെന്നും താരം പറഞ്ഞിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...