Connect with us

ഇതെന്തൊരു മാറ്റം?ഇത് ഞങ്ങടെ കാവ്യാ അല്ലാ…! ആളെ തിരിച്ചറിയാനാവുന്നില്ല! റബേക്ക ഇനി സിനിമയിലേക്കോ?

Malayalam

ഇതെന്തൊരു മാറ്റം?ഇത് ഞങ്ങടെ കാവ്യാ അല്ലാ…! ആളെ തിരിച്ചറിയാനാവുന്നില്ല! റബേക്ക ഇനി സിനിമയിലേക്കോ?

ഇതെന്തൊരു മാറ്റം?ഇത് ഞങ്ങടെ കാവ്യാ അല്ലാ…! ആളെ തിരിച്ചറിയാനാവുന്നില്ല! റബേക്ക ഇനി സിനിമയിലേക്കോ?

സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനു കാരണം സൂപ്പർതാരങ്ങളിൽ നമ്മൾ കേവലം നടീനടന്മാർ ആയിട്ടല്ല കാണുന്നത് എന്നത്കൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുമായി ബന്ധപ്പെട്ട് വരുന്ന വിശേഷങ്ങൾ എല്ലാം തന്നെ നമുക്ക് പ്രിയപ്പെട്ടത് ആണ്.

ഇപ്പോൾ ഒരു നടിയുടെ മേക്കോവർ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കടുത്ത ആരാധകർക്ക് പോലും ഈ താരത്തെ മനസ്സിലാക്കുവാൻ പറ്റുന്നില്ല എന്നതാണ് സത്യം. ആരാണ് ഈ നടിയെന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇല്ലെങ്കിൽ ഒരു സൂചന തരാം. കുഞ്ഞിക്കൂനൻ എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഒരു ബാലതാരം ആയിട്ടായിരുന്നു താരം ഇതിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തിരുവമ്പാടി തമ്പാൻ എന്ന സിനിമയിൽ താരം ചെറിയ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. എങ്കിലും സീരിയൽ മേഖലയിൽ നിന്നു തന്നെ ആയിരുന്നു താരത്തിന് ഏറ്റവും വലിയ ബ്രേക്ക് കിട്ടിയത്.
ബാലതാരമായി അഭിനയ രംഗത്തേക്ക് വന്നെങ്കിലും നടി റബേക്ക സന്തോഷ് തിളങ്ങിയത് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ്. ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരയായ കസ്തൂരിമാനില്‍ കാവ്യ എന്ന പ്രധാനപ്പെട്ട കഥാപാത്രം ചെയ്തിരുന്നത് നടിയാണ്. കസ്തൂരിമാന്‍ അവസാനിച്ചെങ്കിലും അതിലെ കാവ്യയെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല എന്റെ പാഷന്‍ അഭിനയമാണ്. സിനിമയും സീരിയലും ഒരുമിച്ച് വന്നാലും അഭിനയിക്കണം എന്നേ എനിക്ക് ആഗ്രഹമുള്ളു. രണ്ടിടത്തും ചെയ്യാന്‍ ഇഷ്ടമാണ്. സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ സിനിമയിലേക്കും അവസരം കിട്ടിയാല്‍ ഒന്നല്ലേ ചെയ്യാന്‍ പറ്റു. അവിടെ സിനിമ നഷ്ടപ്പെടുത്തി എന്നത് കൊണ്ട് എനിക്ക് സങ്കടമൊന്നും വരില്ല. കാരണം കസ്തൂരിമാന്‍ സീരിയലിലെ കാവ്യയായി വന്നത് കൊണ്ടാണല്ലോ പ്രേക്ഷകര്‍ എന്ന സ്വീകരിച്ചതെന്ന് റബേക്ക ചോദിക്കുന്നു.’ പത്ത് വര്‍ഷത്തോളമായി താരം ഇന്‍ഡസ്ട്രിയിലെത്തിയിട്ട്. ആദ്യം പരസ്യ ചിത്രങ്ങളിലാണ് അഭിനയിച്ചു തുടങ്ങിയത്. പിന്നീട് കുഞ്ഞികൂനന്‍ എന്ന കുട്ടികളുടെ സീരിയലില്‍ അഭിനയിച്ചു. പത്താം ക്ലാസില്‍ എത്തിയതോടെ കുറച്ച് കാലം പഠനത്തിലേക്ക് തിരിഞ്ഞു. അതിന് ശേഷം തിരിച്ച് വന്നപ്പോഴാണ് കസ്തൂരിമാനില്‍ താരം അഭിനയിക്കുന്നത്. അങ്ങനെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട കസ്തൂരിമാനിലെ കാവ്യ ആയതെന്നാണ് റബേക്ക മുൻപ് പറഞ്ഞിട്ടുണ്ട്. കസ്തൂരിമാനിന്റെ ലൊക്കേഷനെ കുറിച്ച് എപ്പോഴും താരം പറയാറുണ്ട്. മൂന്നര വര്‍ഷത്തോളം ഒരു കുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. പതിനഞ്ച് ദിവസം വീട്ടിലും ബാക്കി പതിനഞ്ച് ദിവസം ഷൂട്ടിലും ആയിരിക്കും.

അതേ സമയം കാണുമ്പോള്‍ ഒത്തിരി മെച്ച്യൂരിറ്റി തോന്നുമെങ്കിലും റബേക്കയുടെ സംസാരം കൊച്ച് കുട്ടികളുടെ പോലെയാണെന്ന് ആരാധകര്‍ പറയുന്നത്. മെച്ച്യൂരിറ്റി വന്നിട്ടില്ലാത്തത് പോലെയാണ് വോയിസ്. എങ്കിലും ആ സംസാരം കേട്ടിരിക്കാന്‍ നല്ല രസമുണ്ട്. ശ്രീറാമിനൊപ്പമുള്ള ചേച്ചിയുടെ ഓരോ രംഗങ്ങളും ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നാണ് ചിലര്‍ പറയുന്നത്.

ശ്രീജിത്ത് വിജയൻ എന്നാണ് ഭർത്താവിൻറെ പേര്. കഴിഞ്ഞ വർഷം ഫെബ്രുവരി 14ആം തീയതി ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. പിന്നീട് നവംബർ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. ഇവരുടെ വിവാഹ വാർത്തകളെല്ലാം തന്നെ ആരാധകർ ഇരുകൈയും നീട്ടി ആയിരുന്നു സ്വീകരിച്ചത്. ഇപ്പോൾ കളി വീട് എന്ന പരമ്പരയിൽ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ ടിവിയിൽ ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്.

about rebaca santhosh

More in Malayalam

Trending

Recent

To Top