Connect with us

പൈലറ്റ്മാരോട് അടുപ്പം തോന്നിയിട്ടില്ല;എന്നാൽ സുജോയോട് അത് തോന്നി..കാരണം ..

Malayalam

പൈലറ്റ്മാരോട് അടുപ്പം തോന്നിയിട്ടില്ല;എന്നാൽ സുജോയോട് അത് തോന്നി..കാരണം ..

പൈലറ്റ്മാരോട് അടുപ്പം തോന്നിയിട്ടില്ല;എന്നാൽ സുജോയോട് അത് തോന്നി..കാരണം ..

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആരംഭിച്ച്‌ കുറച്ച്‌ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ ഏറെ ചര്‍ച്ചാവിഷയമായ ഒന്നാണ് സുജോ അലക്‌സാന്‍ഡ്ര പ്രണയം. ഇരുവരും തുടക്കത്തില്‍ പ്രണയം നിഷേധിച്ചെങ്കിലും പിന്നീട് ഇരുവരും തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. കമിതാക്കളെ പോലെയായിരുന്നു ഇരുവരും ഹൗസില്‍ പെരുമാറിയിരുന്നതും. ഇപ്പോളിതാ അന്ന് സുജോയുമായി അടുപ്പം തോന്നാനുള്ള കാരണം വെളിപ്പെടുത്തുകയാണ് സാൻഡ്ര.കുറച്ചു നാൾ മുൻപ് ഒരു എഫ് എം റേഡിയോയ്ക്ക് നൽകിയ അബ്ഹമുഖത്തിലാണ് സാൻഡ്ര ഇക്കാര്യം വ്യക്തമാക്കിയത്.

ബിഗ് ബോസ് ഷോയിൽ പങ്കെടുത്തവർക്കെല്ലാം മികച്ച ഓർമകളാണ് ആ വീട് നൽകിയിരിക്കുന്നത്. സാൻഡ്രയും ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും 60 ദിവസം താമസിച്ച ആ വീട് തന്നെയാണ്. ഷോ അവസാനിച്ചപ്പോൾ‌ തനിയ്ക്ക് വല്ലാതെ സങ്കടം തോന്നിയെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. പ്രത്യേക സാഹചര്യം കൊണ്ടാണ് ഷോ അവസാനിപ്പിച്ചതെങ്കിലും ആ സമയത്ത് വല്ലാത്ത വിഷമം തോന്നിയിരുന്നു. ഷോ അവസാനിപ്പിക്കുന്നു എന്ന അറിയിപ്പ് വന്നതിന് ശേഷം, ബാത്ത് റൂമിന്റെ സോഫയിൽ പോയി ഇരുന്ന് കുറെ നേരം പഴയ കാര്യങ്ങൾ ചിന്തിച്ചിരുന്നു. ഹൗസിലെ പൂളും അവിടത്തെ ഓരോ കോണും മികച്ച ഓർമകളായിരുന്നു നൽകിയതെന്ന് സാൻഡ്ര അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

ഫ്ലൈറ്റിൽ ഇത്രയും അധികം സുന്ദരന്മാരായ പൈലറ്റുമാരുണ്ടായിട്ടും സുജോയോട് പ്രണയം തോന്നാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സാൻഡ്ര അത് വെളിപ്പെടുത്തിയത്. ഏഴ് വർഷം ഒരു ക്യാപ്റ്റനോടൊപ്പം ഫ്ലൈ ചെയ്താൽ ചിലപ്പോൾ അയളോട് പ്രണയം തോന്നാം. എന്നാൽ അത് ഒരിക്കലും നടക്കില്ല. ദിവസവും മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ സുജോയുടെ കൂടെ ഒരു 60 ദിവസം ഉണ്ടായിരുന്നു. ആദ്യത്തെ കുറെ ദിവസം അവൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. അത് കഴിഞ്ഞ് അവൻ ഡോക്ടറുമായിട്ടായിരുന്നു അധികം സംസാരിക്കാറുള്ളത്. പിന്നെ അധികം സംസാരിച്ചിരുന്നത് എന്നോട് ആയിരുന്നു. അങ്ങനെ സംസാരിച്ച് സുഹൃത്തുക്കളായി. ആ വീട്ടിൽ സംസാരം അല്ലാതെ മറ്റൊരു പണിയും ഇല്ലല്ലോ. അങ്ങനെ സംസാരിച്ച് അത് സംഭവിക്കുകയായിരുന്നു- സാൻഡ്ര പറഞ്ഞു.

അത്യാവശ്യം തേപ്പ് കിട്ടിയിട്ടുള്ള ആളാണ് താനെന്ന് സാൻഡ്ര ഷോയിൽ തുറന്ന് സമ്മതിച്ചിട്ടുണ്ട്. തേപ്പ് കിട്ടാനുള്ള പ്രധാനപ്പെട്ട കാരണത്തെ കുറിച്ചും സാൻഡ്ര വ്യക്തമാക്കിയിട്ടുണ്ട്. സാധരാണ ഗതിയിൽ ഒരാൾ ഇട്ടിട്ട് പോയാൽ എല്ലാവരും ഓക്കെ പറഞ്ഞ് പിരിയും. എന്നൽ താൻ പിന്നാലെ പോകും. തന്നെ ഇട്ടിട്ട് പോകല്ലേ. ഞാൻ എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് വീണ്ടും അവരുടെ പിന്നാലെ നടക്കും. എന്നാൽ ഇപ്പോഴത്തെ സാൻഡ്ര അങ്ങനെയല്ലെന്നും ഷോ കഴിഞ്ഞ് പുറത്തു വന്നതോടെ പുതിയ സാൻഡ്രയാണെന്നും താരം കൂട്ടിച്ചേർത്തു. ബിഗ് ബോസ് ജീവിതതത്തിൽ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ചു പഠിപ്പിച്ച നല്ല പാഠങ്ങളെ കുറിച്ചും താരം തുറന്ന് പറഞ്ഞു.

ട്രോളുകളെ സപ്പോർട്ട് ചെയ്യുകയും ആസ്വദിക്കുകയും ചെയ്യുന്ന ആളാണ് ഞാൻ. രസകരമായ ട്രോളുകളെയാണ് പിന്തുണക്കുന്നത്. ആളുകളെ രൂക്ഷമായി വിമർശിക്കുന്നതും വേദനപ്പിക്കുന്നതുമായ ട്രോളുകൾക്ക് എതിരാണ്. കാരണം ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനോട് യോജിപ്പില്ല. ചിരിപ്പിക്കുന്ന ട്രോളുകളെ ഇഷ്ടമാണെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും താരം കൂട്ടിച്ചേർത്തു.

about sandra sujo

More in Malayalam

Trending

Recent

To Top