Connect with us

ഇങ്ങനെയൊരു സംഘം മലയാള സിനിമയിലുണ്ടെങ്കില്‍ നീരജ് മാധവ് അത് വെളിപ്പെടുത്തണമെന്ന് ഫെഫ്‌ക!

Malayalam

ഇങ്ങനെയൊരു സംഘം മലയാള സിനിമയിലുണ്ടെങ്കില്‍ നീരജ് മാധവ് അത് വെളിപ്പെടുത്തണമെന്ന് ഫെഫ്‌ക!

ഇങ്ങനെയൊരു സംഘം മലയാള സിനിമയിലുണ്ടെങ്കില്‍ നീരജ് മാധവ് അത് വെളിപ്പെടുത്തണമെന്ന് ഫെഫ്‌ക!

കഴിഞ്ഞ ദിവസത്തെ നടൻ നീരജ് മാധവിന്റെ പരാമർശത്തോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്’ഫെഫ്‌ക’. വളര്‍ന്നുവരുന്ന താരത്തെ എങ്ങനെ മുളയിലേ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം മലയാള സിനിമയിലുണ്ടെന്ന് നീരജ് മാധവ് ആരോപിച്ചിരുന്നു. ഇങ്ങനെയൊരു സംഘം മലയാള സിനിമയിലുണ്ടെങ്കില്‍ നീരജ് മാധവ് അത് വെളിപ്പെടുത്തണമെന്ന് ഫെഫ്‌ക ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് താരസംഘടനയായ ‘അമ്മ’യ്‌ക്ക് ഫെഫ്‌ക കത്തുനല്‍കി.

നീരജ് മാധവിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിനിമ സംഘടനയായ ഫെഫ്‌ക. സിനിമയില്‍ ഒരു ഗൂഢസംഘമുണ്ടെങ്കില്‍ അവരുടെ പേരുകള്‍ നീരജ് വെളിപ്പെടുത്തണം. അങ്ങനെയുള്ളവരെ ഒഴിവാക്കാന്‍ ഒപ്പം നില്‍ക്കണമെന്നും ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണന്‍ ‘അമ്മ’യ്‌ക്ക് അയച്ച കത്തില്‍ പറയുന്നു. നീരജിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ സ്ത്രീവിരുദ്ധപരാമര്‍ശമുണ്ടെന്നും ഫെഫ്‌ക നല്‍കിയ കത്തില്‍ പറയുന്നു.

ഞങ്ങള്‍ മലയാള സിനിമയില്‍ ചെയ്ത തെറ്റുകളുടെ തിരുത്തലാണ് ‘സ്റ്റാന്‍ഡ് അപ്പ്’: ബി.ഉണ്ണികൃഷ്ണന്‍

നീരജ് മാധവിന്റെ കുറിപ്പിനോട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ നേരത്തെ പ്രതികരിച്ചിരുന്നു. “ഞങ്ങള്‍ ഒന്നിച്ച്‌ സഹകരിച്ചിട്ടില്ലാത്തതിനാല്‍, അദ്ദേഹത്തിനു നേരിട്ട അനുഭവം എനിക്കറിയില്ല. മലയാളസിനിമയില്‍ പണ്ടൊക്കെ ഇത്തരം അനുഭവങ്ങള്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് മലയാളസിനിമ പോയികൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നീരജിന് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തികച്ചും നിര്‍ഭാഗ്യകരമാണ്, അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല,” വിഷയത്തില്‍ കമല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു.

മലയാള സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്ബര്യമുള്ളവര്‍ മലയാളത്തില്‍ സുരക്ഷിതരാണെന്നുമായിരുന്നു ജൂണ്‍ 16ലെ ഫേസ്ബുക്ക് പോസ്റ്റില്‍ നീരജ് പറഞ്ഞത്. “സിനിമയില്‍ ചില അലിഖിത നിയമങ്ങള്‍ ഉണ്ട്, ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പണ്ട് എന്നോട് പറഞ്ഞതാണ്. “അതൊക്കെ നോക്കീം കണ്ടും നിന്നാല്‍ നിനക്കു കൊള്ളാം.” അന്നതിന്റെ ഗുട്ടന്‍സ് എനിക്ക് പിടി കിട്ടിയില്ല, 6 വര്‍ഷങ്ങള്‍ക്കിപ്പുറം വന്ന വഴി തിരിഞ്ഞു നോക്കുമ്ബോള്‍ ഞാനോര്‍ക്കുന്നത്‌ ഈ പറഞ്ഞ നിയമാവലി പലപ്പോഴും ഞാന്‍ പാലിച്ചിട്ടില്ല എന്നുള്ളതാണ്. അതിന്റെ തിരിച്ചടികളും ഞാന്‍ നേരിടേണ്ടി വന്നിട്ടുണ്ട്,” എന്ന വാക്കുകളോടെയാണ് നീരജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.

ABOUT NEERAJ MADHAV

More in Malayalam

Trending

Recent

To Top