
Malayalam
ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് സംവിധായകന് അരുണ്‍ ഗോപി
ഉത്രയുടെ മരണത്തിന്റെ ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്ന് സംവിധായകന് അരുണ്‍ ഗോപി
Published on

ഉത്രയുടെ ദാരുണ മരണത്തില്‍ ഒരു പരിധി വരെ ഉത്തരവാദിത്വം സമൂഹത്തിനും ഉണ്ടെന്ന് സംവിധായകന് അരുണ്‍ ഗോപി.
വിവാഹമോചനത്തിന് ഒരുങ്ങുകയാണെങ്കില്‍ പെണ്‍കുട്ടിയെ ചേര്‍ത്തു നിര്‍ത്തണം അല്ലെങ്കില്‍ ഉത്രമാരും വിപിന്മാരും നാട്ടില്‍ ഇനിയുമുണ്ടാകും എന്നാണ് സംവിധായകന് ഒരു മാധ്യമത്തോട് പ്രതികരിച്ചു.
അരുണ്‍ ഗോപിയുടെ വാക്കുകള്‍:
ഉത്രയുടെ മരണത്തിന്റെ അല്ല കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു നില്ക്കാന് ഈ സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും കഴിയില്ല… അതിനു ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല… സ്വന്തം കുഞ്ഞിനെ പാറയില്‍ എറിഞ്ഞു കൊല്ലുന്നവളെ പെണ്ണായി കാണാന്‍ കഴിയാത്ത നാട്ടില്‍, കൂടെ കൂട്ടിയവളെ മരണത്തിനു ഇട്ടുകൊടുക്കുന്നവനെ ആണായിട്ടല്ല മനുഷ്യനായി പോലും കൂട്ടാന്‍ കഴിയില്ല…
വിവാഹ മോചനം ഒരു പാപമല്ല.. ചേര്‍ന്ന് പോകാന്‍ കഴിയില്ലെങ്കില്‍ ഒഴിഞ്ഞുമാറാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ടെന്ന നിയമ പരിരക്ഷയാണ്… ഒരാള്‍ വിവാഹമോചനം എന്ന് ചിന്തിച്ചാല്‍ പ്രത്യേകിച്ചു പെണ്‍കുട്ടി ആണെങ്കില്‍ അമ്പലനടയില്‍ അറിയാതെ മുള്ളിപോയ കുഞ്ഞിനെ നോക്കുന്ന മേല്‍ശാന്തിയെ പോലെ ആകാതെ ചേര്‍ത്തൊന്നു നിര്‍ത്തൂ. കാര്യങ്ങളറിഞ്ഞു വേണ്ടത് ചെയ്യൂ… ഇല്ലെങ്കില്‍ ഈ നാട്ടില്‍ ഉത്രമാരുണ്ടാകും വിപിന്‍മാരുണ്ടാകും( ഭാര്യ കൊന്നു തള്ളിയ ഒരു പരിചിതന്‍)…
കൈക്കുഞ്ഞുമായി ഇരിക്കുന്ന ചിത്രം വേദനിപ്പിക്കുന്നു എന്തൊക്കെ സ്വപ്നം ഉണ്ടായിരുന്നിരിക്കും… ഈ നാട്ടില്‍ കിട്ടാത്ത സ്വര്‍ഗ്ഗം വേറെ എങ്ങുമില്ലന്നറിയാമെങ്കിലും സമൂഹം പഠിപ്പിച്ചു തന്ന സ്വര്‍ഗ്ഗത്തില്‍ ആത്മശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നു
arun gopi
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...