Connect with us

ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ല പൃഥ്വിയുടെ വർക്ക് ഔട്ട് ദൃശ്യങ്ങൾ …

Malayalam

ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ല പൃഥ്വിയുടെ വർക്ക് ഔട്ട് ദൃശ്യങ്ങൾ …

ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ല പൃഥ്വിയുടെ വർക്ക് ഔട്ട് ദൃശ്യങ്ങൾ …

ജോർദാനിൽ കുടുങ്ങിയ പൃഥ്വിരാജും ‘ആടുജീവിതം’ ടീമും കൊച്ചിയിലെത്തിയത് വെള്ളിയാഴിച്ചയായിരുന്നു.നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമുള്‍പ്പെടെ 58 പേരാണ് സംഘത്തിലുണ്ടായിരുന്നത്.എന്നാൽ മടങ്ങിയെത്തിയ ശേഷം കൊച്ചിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴികയാണ് നടൻ. കഴിഞ്ഞ ദിവസം താരം തന്റെ മുറിയിൽ ഒരു മിനി ജിം ഒരുക്കിയിരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു.ഇപ്പോളിതാ ഇതിന് പിന്നാലെ തന്റെ തന്റെ വർക്ക് ഔട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.ഒപ്പം ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.ശരീരത്തിന് പരിമിതികൾ ഉണ്ട്, പക്ഷേ മനസ്സിന് അതില്ലെന്നാണ് പൃഥ്വിരാജ് കുറിപ്പിൽ പറയുന്നത്.

“ആടുജീവിതത്തിനായി ബോഡി സീൻസ് ഷൂട്ട് ചെയ്തിട്ട് ഒരു മാസമാകുന്നു. അവസാന ദിവസം, എന്റെ ശരീരത്തിൽ കൊഴുപ്പിന്റെ അളവ് അപകടകരമായ രീതിയിൽ കുറഞ്ഞിരുന്നു. ഒരുമാസം ശരീരത്തിനു ലഭിച്ച വിശ്രമവും ട്രെയിനിംഗും ഇന്ധനവും എന്നെ ഇവിടെ എത്തിച്ചു. എന്നെ ഏറ്റവും തളർന്ന രീതിയിൽ കണ്ട എന്റെ ക്രൂ ഇപ്പോൾ അത്ഭുതപ്പെടുമെന്നു കരുതുന്നു,” പൃഥ്വിരാജ് കുറിക്കുന്നു. തന്റെ ന്യൂട്രിഷനിസ്റ്റും ട്രെയിനറുമായ അജിത് ബാബുവിനും ബ്ലെസിയ്ക്കും ആടുജീവിതം ടീമിനും താരം നന്ദി പറയുന്നു.

ആടുജീവിത’മെന്ന ചിത്രത്തിന് വേണ്ടി സ്വന്തം ശരീരം തന്നെ വിട്ടുകൊടുത്ത് വലിയ റിസ്കാണ് പൃഥ്വിരാജ് എന്ന നടൻ എടുത്തത്. ഇരുപത് കിലോയിലേറെ ഭാരമാണ് ചിത്രത്തിനായി പൃഥ്വിരാജ് കുറച്ചത്. ചിത്രത്തിന്റെ ജോർദ്ദാൻ ഷെഡ്യൂൾ പൂർത്തിയാക്കി കേരളത്തിൽ മടങ്ങിയെത്തിയ താരം ഇപ്പോൾ ക്വാറന്റെയിനിൽ കഴിയുകയാണ്. ക്വാറന്റെയിൻ ജീവിതത്തിനിടയിൽ ശരീരം പഴയരീതിയിലാക്കാനുള്ള വർക്ക് ഔട്ടിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരമിപ്പോൾ.

about prithviraj

More in Malayalam

Trending

Recent

To Top