
tollywood
മുൻകാമുകിമാരെല്ലാം വിവാഹവാർത്ത കേട്ടതിൽ ഏറെ സന്തോഷത്തിലാണെന്ന് റാണ!
മുൻകാമുകിമാരെല്ലാം വിവാഹവാർത്ത കേട്ടതിൽ ഏറെ സന്തോഷത്തിലാണെന്ന് റാണ!

കഴിഞ്ഞ ആഴ്ചയാണ് ആരാധകരെ ഒന്നടക്കം ഞെട്ടിച്ചുകൊണ്ട് തന്റെ വിവാഹ വാർത്ത റാണ പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയും ബിസിനസുകാരിയും ഇന്റീരിയർ ഡിസൈനറുമായ മിഹീഖ ബജാജ് ആണ് റാണയുടെ മനം കവർന്ന സുന്ദരി.വിവാഹത്തെക്കുറിച്ച് റാണ പറയുന്ന ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
“മിഹിഖയെ പരിചയപ്പെട്ടപ്പോൾ അവളുമായി ഒന്നിച്ച് ദീർഘകാലം ചെലവഴിക്കാൻ കഴിയുമെന്ന് തോന്നി. മാത്രമല്ല, പെട്ടെന്ന് തന്നെ വിവാഹിതനാവണം എന്നു തോന്നി. ശരിയായ പങ്കാളിയെ കണ്ടെത്തുമ്പോൾ എല്ലാം നല്ല രീതിയിൽ സംഭവിക്കും. ഞാൻ ഒഴുക്കിനൊപ്പം പോവുകയായിരുന്നു,” മിഹീഖയുമായുള്ള പ്രണയം വിവാഹത്തിൽ എത്തിയതിനെ കുറിച്ച് റാണ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞതിങ്ങനെ. വിവാഹകാര്യം പറഞ്ഞപ്പോൾ ആദ്യം മിഹീഖയ്ക്ക് ഷോക്കായിരുന്നുവെന്നും എന്നാൽ പിന്നീട് അവളും ഏറെ സന്തോഷം പ്രകടിപ്പിച്ചെന്നും താരം കൂട്ടിച്ചേർത്തു.
“വീട്ടുകാരുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഏറെനാളായി അവരാഗ്രഹിക്കുന്ന കാര്യമാണ്, എന്നിട്ടും പെട്ടെന്ന് കേട്ടപ്പോൾ അവർ ഷോക്കായി. അവരെല്ലാം വലിയ സന്തോഷത്തിലാണ്,” റാണ പറയുന്നു.
വീട്ടുകാർ മാത്രമല്ല, സുഹൃത്തുക്കളും മുൻകാമുകിമാരുമെല്ലാം വിവാഹവാർത്ത കേട്ടതിൽ ഏറെ സന്തോഷത്തിലാണെന്നും താരം പറഞ്ഞു. ” എല്ലാവരും അങ്ങേയറ്റം സന്തുഷ്ടരായിരുന്നു, ഒടുവിൽ അതു സംഭവിച്ചല്ലേ എന്നാണ് അവർ പറഞ്ഞത്,” പൂർവ്വ കാമുകിമാരെ കുറിച്ച് റാണ പറഞ്ഞതിങ്ങനെ.
about rana
തെന്നിന്ത്യയുടെ താരസുന്ദരിയാണ് സാമന്ത റൂത്ത് പ്രഭു. ഇപ്പോഴിതാ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്. 2025ൽ താൻ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്...
തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ...
ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിങും ദീപിക പദുകോണും. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ൽ ഇരുവരും വിവാഹിതരാവുന്നത്. ഇപ്പോഴിതാ...
തെന്നിന്ത്യ ഏറെ ആഘോഷിച്ച താര വിവാഹങ്ങളിലൊന്നായിരുന്നു സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹം. എന്നാല്‍ അതുപോലെ തന്നെ ഇരുവരുടെയും വിവാഹ മോചന വാര്‍ത്തയും ആരാധകരെ...
കഴിഞ്ഞ ദിവസമായിരുന്നു അംബാനി കുടുംബത്തിന്റെ കെങ്കേമമായ വിവാഹാഘോഷങ്ങൾ അവസാനിച്ചത്. അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് സിനിമ ലോകം തന്നെ ഒഴുകിയെത്തിയിരുന്നു....