
Malayalam
അഭ്യുഹങ്ങൾക്ക് വിട.. ആ ജീവിത പങ്കാളി! സ്വാസികയുടെ വെളിപ്പെടുത്തൽ
അഭ്യുഹങ്ങൾക്ക് വിട.. ആ ജീവിത പങ്കാളി! സ്വാസികയുടെ വെളിപ്പെടുത്തൽ

സീതയെന്ന ഒറ്റ സീരിയൽ മതി നടി സ്വാസികയെ ഓർത്തെടുക്കാൻ…ടെലിവിഷൻ പരമ്പരകളിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ സീത സീരിയലിലെ സീതയായി എത്തിയ സ്വാസിക പ്രേക്ഷക ഹൃദയങ്ങളിൽ ചെറിയ ഓളമല്ല സൃഷിട്ടിച്ചത് . വളരെ പെട്ടന്നാണ് താരം മിനിസ്ക്രീനിൽ നിന്നും ബിഗ്സ്ക്രീനിലേക്ക് ചേക്കേറിയത്. സിനിമയെന്നോ സീരിയൽ എന്നോ വ്യത്യാസമില്ലാതെ അവസരങ്ങൾ തേടിയെത്തുകയാണ്.തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയ ജീവിതം ആരംഭിക്കുന്നത്.വളരെ പെട്ടന്നുള്ള വളർച്ചയായിരുന്നു താരത്തിന് സിനിമയിൽ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സ്വാസിക സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്വാസിക പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുണ്ട്. . അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് സ്വാസിക.
ഒരു സമയത്ത് സ്വാസികയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിലിടക്കം വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു . ഇപ്പോൾ ഇതാ വിവാഹത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളുമായെത്തിയിരിക്കുകയാണ് താരം . ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് സ്വാസിക വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. വീട്ടുകാര്‍ വരനെ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളിലൊക്കെ തിരയുന്നുണ്ട് അവര്‍. എന്റെ കരിയറിനും പാഷനും ശക്തമായ പിന്തുണ നല്‍കുന്നൊരാളായിരിക്കണം ജീവിതപങ്കാളിയെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു.
നടന് ഉണ്ണി മുകുന്ദനുമായി താരം പ്രണയത്തിലാണെന്ന് തരത്തിലുള്ള ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. മാമാങ്കം കണ്ടതിന് ശേഷം ഉണ്ണിയെ കുറിച്ച് നല്ല വാക്കുകൾ കുറിച്ചതിന് പിന്നാലെ ഉണ്ണി അതിന് മറുപടി നൽകി. ഇതായിരുന്നു ഗോസിപ്പുകൾക്ക് തുടക്കം കുറിച്ചത്
”ഞാനും ഉണ്ണി മുകുന്ദനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത എങ്ങനെ പരന്നു എന്നതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല. പല തവണ ഞാന്‍ അതൊരു ഗോസിപ്പ് മാത്രമാണെന്ന് പറഞ്ഞിട്ടും ഇപ്പോഴും സോഷ്യല്‍ മീഡിയ വിട്ടിട്ടില്ല. എനിക്കിഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ സിനിമകള്‍ കാണുമ്പോള്‍ അവരെ അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടാറുണ്ട്. അങ്ങനെയാണ് മാമാങ്കം കണ്ടിട്ട് ചന്ത്രോത്ത് പണിക്കരെക്കുറിച്ചും നല്ല വാക്കുകള്‍ കുറിച്ചത്. അതിന് റിപ്ലൈ ചെയ്തു എന്നൊരു തെറ്റ് മാത്രമേ ഉണ്ണി ചെയ്തുള്ളൂവെന്ന് സ്വാസിക വ്യക്തമാക്കിയിരുന്നു
swasika
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...