Malayalam
ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ; പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി
ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ; പ്രതികരണവുമായി ലിജോ ജോസ് പെല്ലിശ്ശേരി
കോവിഡിന്റെ പശ്ചാത്തലത്തിൽ സിനിമകൾ ഓൺലൈൻ റിലീസിനൊരുങ്ങുകയാണ് യസൂര്യയും അതിഥി റാവുവും പ്രധാന വേഷത്തിലെത്തുന്ന സൂഫിയും സുജാതയുമാണ് തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ റിലീസ് ചെയ്യുന്നത് ഈ സാഹചര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി സംവിധായകൻ. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമയെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു
ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകൾ:
‘തങ്ങളുടെ സിനിമകൾ എവിടെ പ്രദര്‍ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദർശിപ്പിക്കണമെന്നു തിയറ്ററുകാരും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്.
നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവർക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം. ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്.’
തിയറ്ററുകളിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമകളാണ് ഒടിടി റിലീസ് ചെയ്യുന്നതെന്നതിനാൽ തിയറ്റർ ഉടമകളുടെ സംഘടനകൾ ശക്തമായ പ്രതിഷേധത്തിലാണ്. ഡിജിറ്റൽ റിലീസിനു തയാറായ വിജയ് ബാബുവിനു തിയറ്റർ ഉടമകൾ നിരോധനമേർപ്പെടുത്തി. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ച ജയസൂര്യ ചിത്രം സൂഫിയും സുജാതയുമാണ് ഡിജിറ്റൽ റീലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ.
ലോക സിനിമയുടെ ചരിത്രം മാറുകയാണെന്നും വൻനഷ്ടത്തിന്റെ കാലത്ത് ഇത്തരമൊരു വഴി ഉപയോഗിക്കുന്നത് അതിജീവന ശ്രമമാണെന്നും വിജയ് ബാബു പറഞ്ഞു.
