Connect with us

1986 ജൂലൈ 17 ന് ഉച്ചക്ക് ഒരു സൂപ്പർതാരമുണ്ടായി ! രാജാവിന്റെ മകന്റെ 33 വർഷങ്ങൾ !

Articles

1986 ജൂലൈ 17 ന് ഉച്ചക്ക് ഒരു സൂപ്പർതാരമുണ്ടായി ! രാജാവിന്റെ മകന്റെ 33 വർഷങ്ങൾ !

1986 ജൂലൈ 17 ന് ഉച്ചക്ക് ഒരു സൂപ്പർതാരമുണ്ടായി ! രാജാവിന്റെ മകന്റെ 33 വർഷങ്ങൾ !

ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്ന ഒരു മാസ്സ് ഡയലോഗ് ഉണ്ട് . രാജു മോൻ എന്നോട് ചോദിച്ചു.. അങ്കിളിന്റെ അച്ഛൻ ആരാണ്”… നൂറ്റാണ്ടുകൾ എത്ര കഴിഞ്ഞിട്ടും ഇന്നും മലയാള സിനിമ ലോകം ഉരുവിടുന്ന ഡയലോഗുകളിൽ ഒന്നാണിത്. മലയാള സിനിമ അടക്കി വാഴുന്ന മോഹൻലാൽ എന്ന ഇതിഹാസം താര പദവിയിലേക്ക് നടന്നു കയറിയത് രാജാവിന്റെ മകനിലൂടെയാണ്.

അത് വരെ നായകനായും വില്ലന്‍ വേഷങ്ങളിലൂടെയും തിളങ്ങിയിരുന്നമോഹൻലാൽ സൂപ്പര്‍താരമായി മാറിയതും രാജാവിന്റെ മകനിലൂടെയായിരുന്നു.വിന്‍സെന്റ് ഗോമസ് എന്ന മോഹന്‍ലാല്‍ കഥാപാത്രമായിരുന്നു അന്നും ഇന്നും തരംഗം .

അധോലോക നായകനായുളള മോഹൻലാലിൻറെ വേഷം അന്ന് ആരാധകര്‍ക്കിടയില്‍ വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. രാജാവിന്റെ മകനിലെ സൂപ്പര്‍താരത്തിന്റെ പഞ്ച് ഡയലോഗുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. മലയാളത്തിലെ സാധാരണ ഒരു നായകനില്‍ നിന്നും എല്ലാവരെയും അതിശയിപ്പിച്ച ഒരു വളര്‍ച്ചയാണ് രാജാവിന്റെ മകന്‍ പുറത്തിറങ്ങിയ ശേഷം മോഹന്‍ലാലിന് ഉണ്ടായത്.

മോഹൻലാലിൻറെ കരിയര്‍ തന്നെ മാറ്റിമറിച്ച സിനിമ പുറത്തിറങ്ങി ഇന്നേക്ക് 33 വര്‍ഷം തികയുകയാണ്. ട്വിറ്ററിലെല്ലാം രാജാവിന്റെ മകന്‍ ഹാഷ് ടാഗ് ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുകയാണ്.

1986 ജൂലൈ 17 ഉച്ചയ്ക്ക് 2.30 മലയാളത്തിന് ഒരു സൂപ്പർ സ്റ്റാർ ഉണ്ടായി. രാജവിന്റെ മകന്റെ റിലീസെ ചെയ്ത് ന്യൂൺഷോ കഴിഞ്ഞപ്പോൾ തന്നെ മോഹൻലാൽ സൂപ്പർസ്റ്റാറായി മാറുകയായിരുന്നെന്നും തമ്പി കണ്ണന്താനം ഒരിക്കൽ പറഞ്ഞിരുന്നു.

1981 ൽ താവളം, 82 മധു, നസ്രീർ ശ്രീവിദ്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ പാസ്പോർട്ട് 85 മമ്മൂട്ടിയെ നായകനായ ആ നേരം അൽപദൂരം എന്നീ ചിത്രങ്ങളുടെ പരാജയത്തിനു ശേഷമായിരുന്നു രാജാവിന്റെ മകനുമായി കണ്ണന്താനം എത്തിയത് നല്ല കഥകൾ ഉണ്ടെങ്കിൽ മാത്രമേ ചിത്രം വിജയിക്കൂ എന്ന തിരിച്ചറിവിൽ നിന്നാണ് രാജാവിന്റെ മകൻ പിറക്കുന്നത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ പിറക്കുന്ന ഒരു ചിത്രം കൂടിയായിരുന്നു രാജാവിന്റെ മകൻ.

ഈ കഥാപാത്രം അവതരിപ്പിക്കാൻ ഏറ്റവും നല്ലത് മോഹൻലാൽ ആയിരിക്കുമെന്ന് അപ്പോൾ തന്നെ തോന്നി. അങ്ങനെയാണ് നെഗറ്റീവ് ടച്ചുള്ള നായകനായി മോഹൻലാലിനെ ചിത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തത്. എന്നാൽ കഥയും നടനേയും കിട്ടയപ്പോൾ ചിത്രം ആര് നിർമ്മിക്കും എന്നൊരു ചോദ്യം ഉയർന്നിരുന്നു. 

എന്നാൽ ചലഞ്ച് കണ്ണന്താനം തന്നെ ഏറ്റൊടുക്കുകയായിരുന്നു. ചിത്രം സംവിധാനം ചെയ്യുന്നതിനോടൊപ്പം നിർമ്മിക്കുകയും ചെയ്തു. അതുവരെ മോഹൻലാൽ തന്റെ കരിയറിൽ അത്രയും വലിയൊരു കഥാപാത്രം ചെയ്തിരുന്നില്ല. എന്നാൽ മോഹൻലാലിന്റെ കഴിവിൽ അങ്ങേയറ്റം വിശ്വാസം സംവിധായകനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം നൂറ് ശതമാനം ശരിയാണെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തു.

മോഹൻലാലിനെക്കാലും താരമൂല്യം അന്ന് അംബികയ്ക്ക് ഉണ്ടായിരുന്നു. കാരണം കമൽഹാസനോടൊപ്പം അംബിക തമിഴിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ചിത്രത്തിൽ അങ്ങനെ മോഹൻലാലിന്റെ നായികയായി അംബിക എത്തി. ഒന്നേകാൽ ലക്ഷം രൂപയായിരുന്നു സിനിമയ്ക്കായി പ്രതിഫലം ചോദിച്ചത്.

. പതിനാല് ലക്ഷം രൂപയ്ക്കാണ് രാജാവിന്റെ മകൻ ഫസ്റ്റ് കോപ്പിയായത്. പ്രിന്റ് പബ്ലിസിറ്റി എന്നിവ ചേരർത്ത് സിനിമയുടെ മൊത്തം ചെലവ് 40 ലക്ഷം രൂപ. എന്നിട്ടും 80-85 ലക്ഷം രൂപ ചിത്രം നേടി. 32 ദിവസം കൊണ്ട് ചിത്രീകരിച്ച സിനിമയാണ് രാജാവിന്റെ മകൻ.

33 years of rajavinte makan

More in Articles

Trending

Recent

To Top